ശ്രീനഗർ: ജമ്മുകശ്മീരിലെ ഹിന്ദ്വാരയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടു.
പ്രദേശത്തെ ഒരു വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർക്കെതിരെ നടത്തിയ വെടിവയ്പിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.
ദിവസങ്ങളായി പ്രദേശത്ത് തുടരുന്ന എറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം ഇതോടെ നാലായി. കുപ്വാരയിൽ മൂന്ന് ദിവസമായി ഭീകരർക്കെതിരായ സൈനിക നടപടി തുടരുകയാണ്. പ്രദേശത്ത് ഭീകരരെ കണ്ടെത്തുന്നതിനായി പരിശോധന ഊർജ്ജിതമക്കിയിട്ടിണ്ട്.
ഏറ്റുമുട്ടലിൽ ഇത് വരെ അഞ്ച് ജവാന്മാർ വീരമൃത്യു വരിച്ചു.