കുവൈറ്റ് സിറ്റി : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഉംറ വിംഗിന്റെ നേതൃത്വത്തില്‍ പോയ ഉംറ സംഘത്തിന്റെ സംഗമം സംഘടിപ്പിച്ചു. ഐ.ഐ.സി ജലീബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഐ.ഐ.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി അയ്യൂബ് ഖാന് മാങ്കാവ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സിദ്ധീഖ് മദനി, ഉംറ സെക്രട്ടറി ഷമീമുള്ള സലഫി, ഉംറ അമീര്‍ മൗലവി അബ്ദുന്നാസര്‍ മുട്ടില്‍ എന്നിവര്‍ സംസാരിച്ചു. മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ഫാരിസ്, കുട്ടിക്ക, ജാഫര്‍ ,ഷഹാസ്, സമീര്‍, നഫീസ എന്നിവര്‍ ഉംറയുടെ അനുഭവങ്ങള്‍ പങ്കുവച്ചു. അബ്ദുറഹ്മാന്, മുഹ്സിന് എന്നിവര്‍ മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.