പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണഘട്ടി മേഖലയിൽ പാകിസ്ഥാൻ ഇന്നും വെടിനിർത്തൽ കരാർ ലംഘിച്ചു.
വെളുപ്പിന് നാലരയോട് കൂടി ആരംഭിച്ച വെടിവെപ്പ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു. ഇന്ത്യൻ സേന അതിശക്തമായ തിരിച്ചടി തുടങ്ങിയതോടെ പാകിസ്ഥാൻ പിന്മാറുകയായിരുന്നു.
അന്താരാഷ്ട്ര അതിർത്തിയുടെയും നിയന്ത്രണരേഖയുടെയും സമീപപ്രദേശങ്ങളിൽ പാകിസ്ഥാൻ ഇന്നലെയും വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നു.
ജമ്മു കശ്മീരിലെ രജൗറി, പൂഞ്ച് അഖ്നൂർ മേഖലകളിലാണ് പാകിസ്ഥാൻ പതിവായി വെടിനിർത്തൽ ലംഘിക്കുന്നത്.