ഇസ്ലാമാബാദ്: പാകിസ്ഥാന് തീവ്രവാദികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്ന വിമര്‍ശനവുമായി ബിലാവല്‍ ഭൂട്ടോ സര്‍ദാരി. പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടേയും മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടേയും മകനാണ് ബിലാവല്‍ ഭൂട്ടോ സര്‍ദാരി. തന്റെ അച്ഛനേയും അമ്മയേയും ശിക്ഷിച്ച പാക് സര്‍ക്കാര്‍, പാകിസ്ഥാന് താവളമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ വിദേശ രാജ്യത്ത് ആക്രമണങ്ങള്‍ അഴിച്ച് വിടുന്ന സംഘങ്ങള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മൂന്ന് തവണ രാജ്യം തിരഞ്ഞെടുത്ത പ്രധാനമന്ത്രിയെ സര്‍ക്കാര്‍ ജയിലിലിട്ടു. അതേസമയം നിരോധിത സംഘടനകള്‍ രാജ്യത്തിനകത്തും പുറത്തുമായി നിരന്തരം ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതെന്തൊരു വിരോധാഭാസമാണെന്നും ബിലാവല്‍ കുറ്റപ്പെടുത്തി.
ഇമ്രാന് ഖാന്റെ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടിയിലെ മൂന്ന് മന്ത്രിമാര്‍ക്കെങ്കിലും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും ബിലാവല്‍ ആരോപിച്ചു. പാകിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പ്രതിപക്ഷ നേതാവും കൂടിയാണ് അദ്ദേഹം.