വിശാഖപട്ടണം; ആന്ധ്രപ്രദേശിലെ വിശാഖപട്ടണം ജില്ലയിലെ പേടബയലുവില് സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. സിആര്‍പിഎഫ് ജവാന്മാരും സംസ്ഥാന പൊലീസും സംയുക്തമായി തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്തെ ഏറ്റുമുട്ടല്‍ അവസാനിച്ചതായി അധികാരികള്‍ വ്യക്തമാക്കി.