സാന്‍ഫ്രാന്‍സിസ്കോ: കോടിക്കണക്കിന് ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പാസ്വേഡ് ഈ വര്‍ഷം ആദ്യം ചോര്‍ന്നുവെന്ന റിപ്പോര്‍ട്ട് സ്ഥിരീകരിച്ച് ഫെയ്സ്ബുക്ക്. എന്നാല്‍ സെര്‍വറില്‍ സൂക്ഷിച്ചിരുന്ന പാസ്വേഡുകള് ഫെയ്സ്ബുക്കിലെ ജീവനക്കാര്‍ മാത്രമാണ് കണ്ടിരുന്നതെന്നും, ഇവയൊന്നും തന്നെ പുറത്തേക്ക് ചോര്‍ന്നിട്ടില്ലെന്നുമാണ് വൈസ് പ്രസിഡന്റ് പെഡ്രോ കനൗത്തി നല്കുന്ന വിശദീകരണം.
പ്രശ്നം കണ്ടെത്തിയ ഉടനെ തന്നെ തകരാര്‍ പരിഹരിച്ചു. അതേപോലെ ചോര്‍ന്ന പാസ്വേഡ് ഉപയോഗിച്ച് ദുരുപയോഗം നടന്നതായി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കനൗത്തി പറഞ്ഞു. 60 കോടിയോളം വരുന്ന ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ പാസ്വേഡുകള് 20000ത്തോളം വരുന്ന ജീവനക്കാര്‍ കണ്ടുവെന്നായിരുന്നു അനൗദ്യോഗിക വിവരം. എന്നാല്‍ ഈ കണക്കുകള്‍ ഫെയ്സ്ബുക്ക് സ്ഥിരീകരിച്ചിട്ടില്ല.