ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ എച്ച്1എന്‍1 പനി ബാധിച്ച് 41 പേര് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. ജനുവരി മുതല്‍ മാര്‍ച്ച് പകുതി വരെയുള്ള കണക്കുകള്‍ പ്രകാരം എച്ച്1എന്‍1 ബാധിച്ച് മരിച്ച 41 പേരില്‍ 20 പേരും ഇന്‍ഡോറില്‍ നിന്നുള്ളവരാണ്.
644 രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ 152 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം പടരാതിരിക്കാന്‍ ശക്തമായ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടതായും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണം ഊര്‍ജിതമാക്കിയതായും മെഡിക്കല്‍ ഓഫീസര്‍ പ്രവീണ്‍ ജാഡിയ അറിയിച്ചു.
അതേസമയം, കേരളത്തിലും ഈ വര്‍ഷം എച്ച്1എന്‍1 പനി പടര്‍ന്നിരുന്നു. കഴിഞ്ഞ മാസം കാഞ്ഞങ്ങാട് ജവഹര്‍ നവോദയ വിദ്യാലയത്തിലെ 72 വിദ്യാര്‍ത്ഥികളാണ് എച്ച്1എന്‍1 ബാധിച്ച് ചികിത്സ തേടിയത്.