ന്യൂഡല്‍ഹി: ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ആന്ധ്രയില്‍ 23, മഹാരാഷ്ട്രയില്‍ ആറ്, ഒഡീഷയില്‍ അഞ്ച്, അസമിലെയും മേഘാലയയിലെയും ഒരു സീറ്റിലും വീതം സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമെ ഒഡീഷയിലെ 22, ആന്ധ്രയിലെ 51 സീറ്റുകളിലേക്കും മേഘാലയയിലെ സെല്‍സെല നിയമസഭ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയേയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ബിജെപി തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു പ്രഖ്യാപനം. ബിജെപി വക്താവ് സംപിത് പത്ര ഒഡീഷയിലെ പുരിയില്‍ നിന്നും ജനവിധി തേടും.
കഴിഞ്ഞ ദിവസം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടിരുന്നു. 185 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് അന്ന് പുറത്ത് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വാരണാസിയില്‍ നിന്ന് തന്നെ ജനവിധി തേടും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ഗാന്ധിനഗറിലും മത്സരിക്കും. നിതിന്‍ ഗഡ്കരി നാഗ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകും. രാജ്നാഥ് സിംഗ് ലക്നൗവിലും സ്മൃതി ഇറാനി അമേത്തിയിലും ജനവിധി തേടും.