യു.എ.ഇയിലെ കാസർഗോഡ് പ്രവാസികളുടെ സാമൂഹ്യ സാംസ്കാരിക കൂട്ടായ്മ്മയായ ഷാഡോ സോഷ്യൽ ഫോറം വോളിബാൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. അബുദാബി മുശ്രിഫിലെ അൽനഹ്ദ നാഷണൽ സ്കൂൾ ഹാളിൽ വെച്ച് നടന്ന ടൂർണമെന്റിൽ ഒൺലി ഫ്രഷ് ദുബായ് ജേതാക്കളായി.ടൂർണ്ണമെന്റിൽ വിവിധ ടീമുകൾക്കായി പ്രമുഖ അന്താരാഷ്ട്ര താരങ്ങൾ കളത്തിലിറങ്ങി. അർജുന അവാർഡ് ജേതാവും മുൻ ദേശീയ വോളി ടീം ക്യാപ്റ്റനുമായ കപിൽ ദേവ്, കേരളാ സീനിയർ വോളി ടീം കോച്ച് അബ്ദുൾ നാസർ, മുൻ ദേശീയ താരം മുഹമ്മദ് ജോഷി, ദേശീയ വോളി റഫറി കേദാർ ഭാട്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു