സത്യമപ്രിയം

റാഫിയുടെ ഹാലിളക്കം ; ഹിന്ദുക്കള്‍ക്കുള്ള മുന്നറിയിപ്പ്‌

സത്യമപ്രിയം - ജി.കെ. സുരേഷ് ബാബു

തിരൂരിലെ മലയാളം സര്‍വ്വകലാശാല ആരംഭിച്ചത് തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണയ്ക്കാണ്. തുഞ്ചത്താചാര്യന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഒരു പ്രതിമ തുഞ്ചന്‍പറമ്പില്‍ സ്ഥാപിക്കാന്‍ മതേതര രാഷ്ട്രീയകക്ഷികളും ഹിന്ദു സംഘടനകളും ശ്രിമിച്ചിരുന്നു. മുനിസിപ്പാലിറ്റിയുടെ ഭരണം കൈയാളിയിരുന്നത് മുസ്ലീം എന്ന പേര് സംഘടനയില്‍ തന്നെയുള്ള, കോണ്‍ഗ്രസ് ഭാഷയില്‍ പറഞ്ഞാല്‍ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ മുസ്ലീംലീഗാണ്. മുസ്ലീങ്ങള്‍ വിഗ്രഹാരാധനയ്ക്ക് എതിരായതുകൊണ്ട് തുഞ്ചന്‍പറമ്പില്‍ പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ലെന്ന നിലപാട് മുസ്ലീംലീഗ് സ്വീകരിച്ചു. തിരൂരില്‍ സ്ഥാപിക്കാന്‍ തയ്യാറാക്കിയ പ്രതിമ ശില്പിയുടെ പറമ്പിന്റെ കോണില്‍ ശരശയ്യയില്‍ അനായാസ മൃത്യു തേടുന്നു.

ഇതിന്റെ പിന്നാലെയാണ് കഴിഞ്ഞദിവസം മലയാളം സര്‍വ്വകലാശാലയില്‍ വോട്ട് അഭ്യര്‍ത്ഥിച്ചുചെന്ന ബി ജെ പി നേതാവും എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ പ്രൊഫ. വി ടി രമ അപമാനിക്കപ്പെട്ടത്. കേരളത്തിലെ പോലും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ വളര്‍ന്നുവരുന്ന ഇസ്ലാമികവത്കരണത്തിന്റെയും താലിബാനിസത്തിന്റെയും സൂചനയാണ് പ്രൊഫ. രമ അനുഭവിച്ചത്. മലയാളം സര്‍വ്വകലാശാല പ്രൊഫ. വി ടി രമയെ അധിക്ഷേപിച്ച മുഹമ്മദ് റാഫിക്ക് സ്ത്രീധനമായോ പിതൃസ്വത്തായോ കിട്ടിയതല്ല. മലയാളം സര്‍വ്വകലാശാലയില്‍ വോട്ട് ചോദിക്കാന്‍ വന്ന, അല്ലെങ്കില്‍ വോട്ടര്‍മാരെ കാണാനെത്തിയ പ്രൊഫ. വി ടി രമ 30 വര്‍ഷം കോളേജ് അദ്ധ്യാപികയായി ജോലി നോക്കിയ ആളാണ്. മുഹമ്മദ് റാഫിയെ പോലുള്ള നിരവധി പേരെ ജാതിയും മതവും നോക്കാതെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ പഠിപ്പിച്ചതാണ്.

അവരുടെ വിദ്യാര്‍ത്ഥികളില്‍ എല്ലാ വിഭാഗക്കാരുമുണ്ട്. രമ ടീച്ചറെ കണ്ടപ്പോള്‍ ഹിസ്റ്റീരിയ രോഗിയെപ്പോലെ ഭ്രാന്തെടുത്ത് പുലമ്പി I hate you (ഞാന്‍ നിങ്ങളെ വെറുക്കുന്നു), bloody തുടങ്ങിയ പദങ്ങളോടെയാണ് അഭിസംബോധന ചെയ്തത്. ഒരു മുന്‍ അദ്ധ്യാപിക, ഒരു സ്ത്രീ, റാഫിയേക്കാള്‍ പ്രായമുള്ള, മക്കളുള്ള അമ്മ. അവര്‍ ഒരു പൊതുസ്ഥാപനത്തില്‍ അത് റാഫിയുടെ ബാപ്പ നടത്തുന്ന കടയായാല്‍ പോലും ഇങ്ങനെയാണോ പെരുമാറേണ്ടത്? റാഫി പെരുമാറിയ അതേ രീതിയില്‍ രമ ടീച്ചറിനൊപ്പം ഉണ്ടായിരുന്ന ബി ജെ പിക്കാര്‍ പെരുമാറിയിരുന്നെങ്കില്‍ മാഷ് പല്ല് വെപ്പിക്കാന്‍ ദന്താശുപത്രിയില്‍ പോകേണ്ടി വരുമായിരുന്നു.

ഗുജറാത്തിലെ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണമാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് റാഫി മാഷ് പറയുകയുണ്ടായി. റാഫി മാഷ് ചരിത്രം കുറെ അധികം വായിക്കേണ്ടിയിരിക്കുന്നു. ഒരു വാദത്തിനു വേണ്ടിയെങ്കിലും റാഫി മാഷ് പറഞ്ഞത് നമുക്ക് സ്വീകരിക്കാം, പരിശോധിക്കാം. ഗുജറാത്തിലെ അക്രമസംഭവങ്ങള്‍ പൊടുന്നനെ ഏകപക്ഷീയമായി ഉണ്ടായതാണോ? അയോദ്ധ്യയില്‍ ദര്‍ശനം നടത്തി സബര്‍മതി എക്‌സ്പ്രസ്സില്‍ മടങ്ങുകയായിരുന്ന ഹിന്ദു തീര്‍ത്ഥാടകരെ എന്ത് പ്രകോപനത്തിന്റെ പേരിലാണ് മുസ്ലീങ്ങള്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു കൊന്നത്? തീവണ്ടിയില്‍ പിടഞ്ഞുമരിച്ച സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങിയ തീര്‍ത്ഥാടകര്‍ എന്ത് പിഴവാണ് ചെയ്തത്

പൊള്ളലേറ്റ് മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും തിരിച്ചടിക്കുമ്പോള്‍ അത് കൂടിപ്പോയി എന്ന് വിലപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. അക്രമങ്ങളെ ന്യായീകരിക്കുന്നില്ല. അക്രമങ്ങള്‍ മതത്തിന്റെ പേരിലായാലും രാഷ്ട്രീയത്തിന്റെ പേരിലായാലും ഒഴിവാക്കപ്പെടേണ്ടതാണ്. മുസ്ലീങ്ങള്‍ നടത്തുന്ന അക്രമം ന്യായവും അമുസ്ലീങ്ങള്‍ തിരിച്ചടിക്കുമ്പോള്‍ അത് അന്യായവും ആകുന്നതിന്റെ പൊരുളെന്താണ്? അതിന്റെ അളവുകോല്‍ എന്താണ്‌? ഏറ്റവും കുറഞ്ഞത് മുസ്ലീമിന്റെയും ഹിന്ദുവിന്റെയും ജീവന്‍ ഒന്നാണെന്നും തുല്യമാണെന്നും മനസ്സിലാക്കാനുള്ള സ്ഥിരബുദ്ധിയെങ്കിലും സര്‍വ്വകലാശാല അസി. പ്രൊഫ. ആയ മുഹമ്മദ് റാഫിയുടെ മ്ലേച്ഛ മനസ്സിനുണ്ടാകണം.

തിരൂര്‍ മലയാളം സര്‍വ്വകലാശാലയില്‍ അദ്ധ്യാപകനായ മുഹമ്മദ് റാഫി ഗുജറാത്തില്‍ ഹിന്ദുക്കളെ ചുട്ടെരിച്ച് കൊന്നതിന് പകരം വീട്ടിയ കൊലപാതകത്തിന്റെ പേരിലാണ് ആ സംഭവവുമായ ഒരു ബന്ധവുമില്ലാത്ത പ്രൊഫ. വി ടി രമയെ അധിക്ഷേപിച്ച്‌ സംസ്‌കാരഹീനമായി പെരുമാറിയത്. തിരൂര്‍ അടങ്ങുന്ന മലപ്പുറം, ഏറനാട് പ്രദേശങ്ങള്‍ എങ്ങനെയാണ് മുസ്ലീം ഭൂരിപക്ഷ പ്രദേശമായതെന്നും മാപ്പിള കലാപങ്ങളില്‍ നിരപരാധികളായ ഹിന്ദുക്കള്‍ എങ്ങനെയാണ് വേട്ടയാടപ്പെട്ടതെന്നും മതം മാറ്റപ്പെട്ടതെന്നും ചരിത്രം വായിച്ചറിയണം. മലബാര്‍ കളക്ടര്‍ ആയിരുന്ന വില്യം ലോഗന്‍ മലബാര്‍ മാപ്പിള ലഹളകള്‍ സംബന്ധിച്ച സെന്റ്. ജോര്‍ജ്ജ് ഫോര്‍ട്ട് ഡോക്യുമെന്റ്‌സ്, കെ പി സി സി ജനറല്‍ സെക്രട്ടറിയും മാതൃഭൂമി മുന്‍ മാനേജിംഗ് ഡയറക്ടറുമായ കെ മാധവന്‍ നായര്‍ തന്റെ മലബാര്‍ കലാപം എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തുവ്വൂരിലെ കിണറ്റില്‍ ഇരുപത്തിയാറോളം മൃതദേഹങ്ങള്‍ എണ്ണിയ കാര്യം മഹാത്മാഗാന്ധി അയച്ച അദ്ദേഹത്തിന്റെ പ്രതിനിധിയും രേഖപ്പെടുത്തിയിട്ടുണ്ട്. 1921 ലെ മാപ്പിള കലാപത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ ദുരവസ്ഥ എഴുതിയതെന്നും മഹാകവി കുമാരനാശാനും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒരുലക്ഷത്തിലേറെ ഹിന്ദുക്കളെ മതപരിവര്‍ത്തനം ചെയ്യുകയും ഇരുപതിനായിരത്തോളം പേരെ കൊന്നൊടുക്കുകയും ചെയ്ത ഹിന്ദു വംശഹത്യ എന്തിന്റെ പേരിലായിരുന്നു എന്ന് പറയാനുള്ള ബാദ്ധ്യത ഇന്ന് ഗുജറാത്തിന്റെ പേരില്‍ ഒച്ചയിടുന്ന മുഹമ്മദ് റാഫിക്കുണ്ട്. കളക്ടര്‍ കനോലിയും ഐ സി എസ് ഉദ്യോഗസ്ഥനായ ഇന്‍സും നടത്തിയ പഠനങ്ങളില്‍ മലബാറിലെ മാപ്പിള കലാപങ്ങള്‍ തികച്ചും വര്‍ഗ്ഗീയമായിരുന്നു എന്ന കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മലബാറിലെ ഹിന്ദു-മുസ്ലീം ഐക്യം തകര്‍ത്തത് ഹൈദറിന്റെയും ടിപ്പുവിന്റെയും പടയോട്ടങ്ങളും അക്കാലത്ത് മുസ്ലീങ്ങള്‍ സ്വീകരിച്ച ഹിന്ദുവിരുദ്ധ മനോഭാവവും ആണെന്ന കാര്യത്തിന് ചരിത്രരേഖകള്‍ സാക്ഷിയാണ്. ഗുജറാത്തിന്റെ കാര്യത്തില്‍ നിരപരാധിയായ വി ടി രമയോട് കയര്‍ക്കുന്ന മുഹമ്മദ് റാഫിക്ക് ഈ കൊടിയ ഹിന്ദു പീഡനങ്ങള്‍ക്ക് മറുപടി പറയാന്‍ ബാദ്ധ്യതയുണ്ട്.

മലപ്പുറത്തെ ഇന്ന് ആക്രോശിക്കുന്ന മുഹമ്മദ് റാഫിയടക്കം ഉള്ളവരുടെ പൂര്‍വ്വീകര്‍ ഏതാനും തലമുറകള്‍ വരെ സനാതനധര്‍മ്മ വിശ്വാസികളായിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നിടത്തോളം അവര്‍ ഹിന്ദുക്കളുമാണ്. ആചാരങ്ങളും വിചാരങ്ങളും വിശ്വാസങ്ങളും അവരുടെ ഹിന്ദു എന്ന ദേശീയ സംജ്ഞയ്ക്ക് വിഘാതവുമല്ല. ചരിത്രം ഓര്‍മ്മപ്പെടുത്തലാണ്. കാലത്തിന്റെ മുന്നോട്ടുപോക്കിനുള്ള സാക്ഷ്യപ്പെടുത്തലാണ്. പകയും പഴിചാരലും ഒരിക്കലും ഒരു സമൂഹത്തെയും മുന്നോട്ട് നയിക്കില്ല. മറക്കാനും പൊറുക്കാനുമുള്ള വിവേകമാണ് പഠിപ്പുള്ളവരെ മുന്നോട്ട് നയിക്കേണ്ടത്.

മലബാറിലെ മുസ്ലീങ്ങളെ വിദ്യാഭ്യാസം ചെയ്യിച്ചാലേ കലാപവും ഹാലിളക്കവും ഇല്ലാതാക്കാനാവൂ എന്ന് കെ മാധവന്‍നായര്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പഠിപ്പ് നേടിയിട്ടും പരിവര്‍ത്തനം ഉണ്ടാകുന്നില്ല എന്നതിന്റെ സൂചനയാണ് മുഹമ്മദ് റാഫിയുടെ ഹാലിളക്കം. ഇക്കാര്യം നേരത്തെ തന്നെ അന്താരാഷ്ട്രതലത്തില്‍ നടത്തിയ പഠനത്തിലും കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതടക്കമുള്ള ഭീകരാക്രമണക്കേസിലെ പ്രതികള്‍ വിദ്യാസമ്പന്നരും സമ്പന്ന കുടുംബങ്ങളില്‍ അംഗങ്ങളുമാണെന്ന് കണ്ടെത്തിയിരുന്നു. ദാരിദ്ര്യവും വിവരമില്ലായ്മയുമല്ല ഭീകരരെ, ഭീകരതയെ പ്രചോദിപ്പിക്കുന്നതും മുന്നോട്ട് നയിക്കുന്നതുമെന്ന് ഈ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ ദൃഷ്ടാന്തമാണ് റാഫിയുടെ പെരുമാറ്റം.

മലപ്പുറത്തും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും ഇന്ന് ഹിന്ദുക്കള്‍ അനുഭവിക്കുന്ന അതേ സാഹചര്യം ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ അനുഭവിക്കുന്നതിന് തുല്യമാണെന്ന ആരോപണം തള്ളിക്കളയാനാകില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് ഹിന്ദു പെണ്‍കുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം ചെയ്ത് കല്യാണം കഴിച്ചത്. ഈ സാഹചര്യത്തിലേക്കാണ് ഹിന്ദു ന്യൂനപക്ഷമാകുന്ന കേരളവും നടന്നടുക്കുന്നത്. കേരളത്തിലെ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഭാരതത്തിന്റെ പുറത്തുനിന്ന് വന്നവരല്ല. ഏതാനും തലമുറകള്‍ക്കു മുമ്പ് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. നമ്മുടെ സിരകളില്‍ ഒഴുകുന്നത് ഒരേ രക്തമാണ്. പാരമ്പര്യത്തിന്റെ ജീനുകള്‍ ഒന്നുതന്നെയാണ്. ഹിമാലയം മുതല്‍ കന്യാകുമാരി വരെയും കച്ച് മുതല്‍ കാമരൂപം വരെയും നെടുകെയും കുറുകെയും ജീവിക്കുന്ന നമ്മള്‍ ഭാരതീയരാണെന്ന ബോധം റാഫിയെപ്പോലെ ഹാലിളകുന്നവര്‍ക്ക് ഉണ്ടാകണം. ചരിത്രത്തിലെ കൊലപാതക പരമ്പരകള്‍ നോക്കിയാല്‍ ഹിന്ദു ഭൂരിപക്ഷമായ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെട്ടതും കൊലക്കത്തിക്ക് ഇരയായതും ഹിന്ദുക്കളാണെന്ന കാര്യം മറക്കരുത്. അതിന് നിരപരാധിയായ ഏതെങ്കിലും മുസ്ലീങ്ങള്‍ സമാധാനം പറയേണ്ട കാര്യവുമില്ല.

വി ടി രമയെപ്പോലെ മാന്യയായ അദ്ധ്യാപികയെ അധിക്ഷേപിക്കാന്‍ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാല് വിരല്‍ തന്റെ നേര്‍ക്കുണ്ടെന്ന കാര്യം റാഫി വിസ്മരിക്കരുത്. ജനം ടി വിയുടെ ചര്‍ച്ചയില്‍ മാപ്പു പറഞ്ഞത് പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്ന കാര്യം ആര്‍ക്കും മനസ്സിലാകും. ഈ പെരുമാറ്റം ഒരു അദ്ധ്യാപകനോ അഭ്യസ്തവിദ്യനോ യോജിച്ചതല്ല. ഈ പെരുമാറ്റം കേരളത്തിലെ പല പല രാഷ്ട്രീയ കക്ഷികളിലായി വിഘടിച്ചുനില്‍ക്കുന്ന വോട്ടുബാങ്കല്ലാത്ത ഹിന്ദുക്കള്‍ക്കുള്ള മുന്നറിയിപ്പാണ്. ഏത് രാഷ്ട്രീയ കക്ഷിയില്‍ നിന്നാലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ മുസ്ലീങ്ങള്‍ ഒറ്റക്കെട്ടാകുമെന്നും തിരിച്ചടിക്കുമെന്നുമുള്ള മുന്നറിയിപ്പ്. പൂന്തുറ കലാപത്തില്‍ ഹിന്ദുവായ സി പി എം നേതാവിന്റെ വീട് ആക്രമിക്കാന്‍ മുസ്ലീം സി പി എം നേതാവ് നേതൃത്വം കൊടുത്ത കാര്യം അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതൊക്കെ ഇനിയും പഠിക്കാത്ത ഹിന്ദുക്കള്‍ക്കുള്ള സൂചനയാണ്. ലൗജിഹാദും പീഡനങ്ങളും വോട്ടുബാങ്കും രാഷ്ട്രീയ സമ്മര്‍ദ്ദവും ഒക്കെ ഹിന്ദുക്കളെ എവിടെ എത്തിച്ചിരിക്കുന്നു എന്ന നേര്‍ സാക്ഷ്യമാണ്. ഇനിയെങ്കിലും കണ്ണു തുറക്കൂ.

‘1921 ല്‍ ഊരിയ കത്തി ഉറയില്‍ ഇട്ടിട്ടില്ല സൂക്ഷിച്ചോ’ എന്ന് മുദ്രാവാക്യം മുഴക്കിയ ‘സിമി’ക്കാര്‍ക്ക് ‘ഉറയിലിടേണ്ട സൂക്ഷിച്ചോ ക്ഷൗരം ചെയ്യാം’ എന്ന് മറുപടി കൊടുത്ത ആത്മാഭിമാനമുള്ള ഒരു സമൂഹം കൂടി വളര്‍ന്നു വരുന്നുണ്ട് എന്ന കാര്യം റാഫി വിസ്മരിക്കരുത്.

ജികെ സുരേഷ് ബാബു

ജനം ടിവി ചീഫ് എഡിറ്റർ

9K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close