ഐഒഎസ് പ്ലാറ്റ്ഫോമില്‍ മാത്രം ലഭ്യമായിരുന്ന സ്പാര്‍ക്ക് ഇനി ആന്‍ഡ്രോയിഡിലും ലഭ്യമാകും. ഇമെയില്‍ സേവനങ്ങള്‍ക്ക് സുതാര്യമായ പിന്തുണയാണ് സ്പാര്‍ക്കിന്റെ ഹൈലൈറ്റ്.
സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍, സ്നൂസിങ്, റിമൈന്റര്‍, ക്വിക്ക് റിപ്ലൈ തുടങ്ങി നിരവധി ഫീച്ചറുകള്‍ സ്പാര്‍ക്ക് ആപ്ലിക്കേഷനില്‍ ലഭിക്കും.
ഇ മെയിലുകള്‍ തരം തിരിക്കാനുള്ള സൗകര്യങ്ങളും സ്പാര്‍ക്കില്‍ ലഭ്യമാണ്. എന്നാല്‍ ഐഒഎസ് പ്ലാറ്റഫോമിലെ ചില ഫീച്ചറുകള്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാകിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജി മെയിലിന്റെ അനുബന്ധമായി പ്രവര്‍ത്തിക്കുന്ന ഇന്‍ ബോക്സ് ആപ്പ് ഗൂഗിള്‍ പിന്‍വലിച്ച അതേ ദിവസമാണ് ഇന്‍ ബോക്സിന്റെ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഇമെയില്‍ ആപ്ലിക്കേഷനായ സ്പാര്‍ക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകളും വരുന്നത്.