ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി ക്കേസിൽ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുലിനും പങ്കുള്ളതായി തെളിവുകൾ. കേസുമായി ബന്ധപ്പെട്ട ചാർജ് ഷീറ്റിലാണ് രാഹുലിന് പങ്കുള്ളതായി സൂചിപ്പിക്കുന്നത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിൽ കോൺഗ്രസ്സ് നേതൃത്വത്തിന് പങ്കുള്ളതായി സൂചനകൾ. കേസുമായി ബന്ധപ്പെട്ട ചാർജ്ഷീറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രേഖകളിൽ ആർജി എന്ന വ്യക്തി അഗസ്റ്റവെസ്റ്റ്ലാൻഡ് ഇടപാടിൽ പണം കൈപ്പറ്റിയതായി വ്യക്തമാക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് പിടിയിലായ സുഷൻ ഗുപ്തയുടെ മൊഴികളിൽ നിന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രധാനമായ വിവരങ്ങൾ ലഭിച്ചത്.
ആർജി എന്നതിലൂടെ രാഹുൽഗാന്ധിയെയാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂചന. അഗസ്റ്റ വെസ്റ്റ്ലാൻഡ് ഇടപാടിൽ അൻപത് കോടിയിലേറെ രൂപ രാഹുൽ കൈപ്പറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് . കേസിൽ മിസിസ് ഗാന്ധിക്ക് പങ്കുണ്ടെന്ന് കേസുമായി ബന്ധമുള്ള ക്രിസ്റ്റ്യൻ മിഷേലിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻപ് കോടതിയിൽ വ്യക്തമാക്കിയിരുന്നു.