ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വോട്ടര്‍മാര്‍ക്ക് സഹായ ഹസ്തവുമായി ഫേസ് ബുക്ക്. സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വയം പരിചയപ്പെടുത്തുന്നതിനായി 20 സെക്കന്‍ഡ് വീഡിയോ അവതരിപ്പിക്കാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്. കാന്‍ഡിഡേറ്റ് കണക്ട് എന്ന ഈ സംവിധാനം ഉപയോഗിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കാം.
20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്. സ്ഥാനാര്‍ത്ഥിക്ക് സ്വയം പരിചയപ്പെടുത്താനും ജയിച്ചാല്‍ മണ്ഡലത്തില്‍ എന്താണ് ചെയ്യുകയെന്നും ചുരുക്കി പറയുകയാണ് വേണ്ടത്.
ഇത്തരം വീഡിയോകള്‍ മണ്ഡലത്തിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ ന്യൂസ് ഫീഡില്‍ ലഭ്യമാകും. ഫേസ്ബുക്ക് മൊബൈല്‍ ആപ്പില്‍ 2019 കാന്‍ഡിഡേറ്റ് ടൂള്‍സ് ലിങ്കില്‍ നിന്നും വീഡിയോകള്‍ അപ് ലോഡ് ചെയ്യാം.