ജ്യേഷ്ഠ സഹോദരന്‍, ഗുരുതുല്യന്‍
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ജ്യേഷ്ഠ സഹോദരന്‍, ഗുരുതുല്യന്‍

കുമ്മനം രാജശേഖരന്‍ എഴുതുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2019, 10:22 am IST
FacebookTwitterWhatsAppTelegram

ഡോ. ബാബു പോള്‍ എന്ന പേര് കേരളീയര്‍ക്കാകെ ഉള്ളംകയ്യിലെ നെല്ലിക്ക പോലെയാണ്. പ്രഗത്ഭനായ ഉദ്യോഗസ്ഥന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലെല്ലാം മഹനീയ സാന്നിധ്യം തെളിയിച്ച ഡോ. ബാബു പോള്‍ കലര്‍പ്പില്ലാത്ത സൗഹൃദത്തിന്റെ ഉടമകൂടിയാണ്. പെരുമാറ്റത്തില്‍ വലിപ്പച്ചെറുപ്പമില്ല. ഏത് വിഷയത്തെയും ആഴത്തിലും പരപ്പിലും പ്രതിപാദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് നിസ്സീമമാണ്.

ദശാബ്ദങ്ങളായി ഊഷ്മളമായ സഹോദരബന്ധം കാത്തുസൂക്ഷിച്ചുപോന്നു. സുസ്ഥിരവികസനത്തെക്കുറിച്ചായിരുന്നു അദ്ദേഹം ചിന്തിച്ചിരുന്നത്. പരിസ്ഥിതി സംരക്ഷണവും അദ്ദേഹത്തിന്റെ വിഷയമായിരുന്നു. ആറന്മുള പൈതൃക സംരക്ഷണത്തിനായി അദ്ദേഹം നല്‍കിയ പിന്തുണ അവിസ്മരണീയമാണ്. നിലയ്‌ക്കല്‍ പ്രശ്‌നത്തിലും മാറാട് സംഭവത്തിലും ക്രിയാത്മക നിലപാട് സ്വീകരിച്ച ബാബുപോള്‍ സാര്‍ കേരളത്തിന്റെ കാവല്‍ക്കാരനെപ്പോലെയാണ് അദ്ദേഹം പെരുമാറിയിരുന്നത്.

സാഹിത്യവും സംസ്‌കാരവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയമായിരുന്നെങ്കിലും കുറച്ചുകാലം ഭരണസാരഥികള്‍ അദ്ദേഹത്തോട് സംസ്‌കാരശൂന്യമായ നിലപാട്തന്നെ സ്വീകരിച്ചത് തുറന്നുപറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല. ഓഫീസ് മുറിയും കസേരയുമെല്ലാം സെക്രട്ടേറിയറ്റിനകത്ത് നല്‍കിയിരുന്നെങ്കിലും ഒരു ഫയലും നല്‍കാതെ നിര്‍ബന്ധിത വിശ്രമം നല്‍കിയ കാലമുണ്ടായിരുന്നു. അക്കാലം അദ്ദേഹം സ്വന്തം സാഹിത്യസൃഷ്ടിയ്‌ക്കായി സമയം ചെലവിട്ടു.

വേദശബ്ദരത്‌നാകരം എന്ന ബൈബിള്‍ വിജ്ഞാനകോശം ഏറെ പ്രശംസ പിടിച്ചുപറ്റിയതാണ്. നിരവധി ഗ്രന്ഥങ്ങളുടെ ഉടമകൂടിയാണ് അദ്ദേഹം. ഏറ്റവും ഒടുവില്‍ ഞാനദ്ദേഹത്തെ കാണുന്നത് മാര്‍ച്ച് 21ന് എന്‍ഡിഎ തിരുവനന്തപുരം തെരഞ്ഞടുപ്പ് കമ്മറ്റി കാര്യാലയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ്. അന്ന് ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ നേരിടുന്ന സമയം കൂടിയായിരുന്നു. ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, ‘എനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്, എന്നിട്ടും ഞാനവിടെ വന്നത് സ്ഥാനാര്‍ത്ഥിയായ രാജനെ കാണാനും എന്റെ പൂര്‍ണ പിന്തുണ അറിയിക്കാനുമാണ്. 2004 മറ്റൊരു രാജന്റെ (രാജേട്ടന്റെ) തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

ഹൃയത്തില്‍ത്തട്ടിക്കൊണ്ടുതന്നെ അദ്ദേഹം ഇത്രയും കൂടെ പറഞ്ഞു.
‘രാജ്യത്തിന്റെ അഖണ്ഡത, ഐശ്വര്യം ഉറപ്പാക്കുന്ന പാര്‍ട്ടിയായിരിക്കണം രാജ്യം ഭരിക്കേണ്ടത്. രാജ്യത്തെ ശിഥിലമാക്കുന്ന പ്രവണത തടയാന്‍ പ്രധാനമന്ത്രി പദത്തിലേയ്‌ക്ക് നരേന്ദ്രമോദി തിരിച്ചുവരണം. . ഓരോ തെരഞ്ഞെടുപ്പും ഓരോ തലത്തിലുള്ള ആശയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പു പോലെയല്ല നിയമസഭാ തെരഞ്ഞെടുപ്പും ലോകസഭാ തെരഞ്ഞെടുപ്പും. ദേശീയ താത്പര്യം സംരക്ഷിക്കുന്നവര്‍ക്കായിരിക്കണം പാര്‍ലമെന്റില്‍ ജനം വോട്ട് ചെയ്യേണ്ടത്. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വരേണ്ടത് ബിജെപിയുടെ മാത്രം ആവശ്യമല്ല രാജ്യത്തിന്റെ ആവശ്യമാണ്.’

Share733TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies