മൊബൈല്‍ പ്രേമികളുടെ മനസ്സ് കീഴടക്കാന്‍ റിയല്‍മി 3 യ്ക്ക് പുറമേ റിയല്‍മി 3 പ്രോയും എത്തുന്നു. ഡല്‍ഹിയില്‍ നടന്ന റിയല്‍മി യുടെ ഉദ്ഘാടന ചടങ്ങില്‍ വച്ചാണ് റിയല്‍മി 3 പ്രോയുടെ ലോഞ്ചിംഗ് വിവരം പ്രഖ്യാപിച്ചത്.
ഏപ്രില്‍ 22ന് റിയല്‍മി 3 പ്രോ ഇന്ത്യന്‍ വിപണിയിലെത്തും. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി സ്ക്രീനാണ് റിയല്‍മി പ്രോ യുടെ സവിശേഷത.
710 സ്നാപ്ഡ്രാഗണ്‍ പ്രോസസറാണ് റിയല്‍മി 3 പ്രോ ഫോണിലുള്ളത്. 6ജിബി റാം, 64 ജിബി സ്റ്റോറേജ് സംവിധാനം എന്നിവയും റിയല്‍മി പ്രോയില്‍ ഉണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി മെമ്മറി കൂട്ടാം. ഇതോടൊപ്പം ഫോണിന്റെ പിന്നില്‍ 16+5 എംബി സെന്‍സര്‍ ക്യാമറയും, മുന്നില്‍ 20 എംബി സെന്‍സര്‍ ക്യാമറയുമാണ് ഉള്ളത്. 3,960 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി ശേഷി. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറുമുണ്ട്.