‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയിൽ ഐഫോൺ വിപ്ലവത്തിനൊരുങ്ങി ഫോക്സ്കോം, വിപണിയിൽ 20 ശതമാനം വരെ വില കുറയും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

‘മേക്ക് ഇൻ ഇന്ത്യ’; ഇന്ത്യയിൽ ഐഫോൺ വിപ്ലവത്തിനൊരുങ്ങി ഫോക്സ്കോം, വിപണിയിൽ 20 ശതമാനം വരെ വില കുറയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2019, 01:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഈ വർഷം മുതൽ ഇന്ത്യയിൽ വൻ തോതിൽ ഐഫോൺ ഉത്പാദിപ്പിക്കാനൊരുങ്ങി ഫോക്സ്കോം ടെക്നോളജി ഗ്രൂപ്പ്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ഫോൺ വിപണിയെന്ന സ്ഥാനം ചൈനയെ പിന്നിലാക്കി സ്വന്തമാക്കിയതാണ് ഇന്ത്യക്ക് ഗുണകരമായതെന്ന് ഫോക്സ്കോം ഗ്രൂപ്പ് ചെയർമാൻ ടെറി ഗൗ അറിയിച്ചു.

ഇന്ത്യൻ വിപണിയിലേക്ക് തങ്ങളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗൗ നന്ദി അറിയിച്ചു. ആപ്പിളിന്റെ പഴയ മോഡൽ ഫോണുകൾ ഉത്പാദിപ്പിക്കുന്ന ഒരു പ്ലാന്റ് ബെംഗലൂരുവിൽ നിലവിലുണ്ട്. എന്നാൽ പുതിയ പ്ലാന്റുകൾ നിലവിൽ വരുന്നതോടെ ആപ്പിളിന്റെ നവീന മോഡലുകളും ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കും. ചെന്നൈയിലെ പ്ലാന്റിൽ മുഴുവൻ സമയ ഉത്പാദനം ആരംഭിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ സംയോജന ശാലകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.

നിലവിൽ ഇന്ത്യൻ വിപണിയിൽ ആപ്പിൾ സജീവ സാന്നിദ്ധ്യമല്ല. ഷവോമിയും ഹുവാവെയുമടക്കമുള്ള ബ്രാൻഡുകൾ കൈയ്യടക്കിവെച്ചിരിക്കുന്ന ജനപ്രിയ ഇന്ത്യൻ സ്മാർട്ഫോൺ വിപണിയിലേക്കാണ് ആഗോള പ്രിയങ്കര ബ്രാൻഡായ ആപ്പിൾ ഗംഭീര കടന്നുവരവിനൊരുങ്ങുന്നത്.

ജനപ്രിയ ബ്രാൻഡുകളെ അപേക്ഷിച്ച് ആപ്പിൾ ഫോണുകൾക്കുള്ള വിലക്കൂടുതലാണ് ഇന്ത്യൻ വിപണിയിൽ ഐഫോണുകൾക്ക് പ്രിയം കുറയാൻ കാരണം. എന്നാൽ ഇന്ത്യയിൽ പ്ലാന്റ് ആരംഭിക്കുന്നതോടെ ഇറക്കുമതി തീരുവ ഇനത്തിൽ കമ്പനിക്ക് ലാഭമുണ്ടാക്കാൻ സാധിക്കും. ഇത് വിലക്കുറവിന്റെ രൂപത്തിൽ ഉപ്ഭോക്താക്കൾക്ക് ലഭ്യമാക്കി വിപണി പിടിക്കാനാണ് കൂപ്പർട്ടിനോ കമ്പനിയുടെ പദ്ധതി.

ആപ്പിളിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള രംഗപ്രവേശം ജനപ്രിയ ചൈനീസ് ബ്രാൻഡുകൾക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

ആപ്പിൾ പോലെയുള്ള വൻ കമ്പനികൾ ഇന്ത്യൻ വ്യവസായരംഗത്തേക്ക് ആത്മവിശ്വാസത്തോടെ കടന്നു വരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപന പദ്ധതികളിലൊന്നായ മേക്ക് ഇൻ ഇന്ത്യയുടെ വൻ വിജയമായി നിരീക്ഷിക്കപ്പെടുന്നു.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

കേരളത്തിൽ നാല് ദിവസം കാലാവസ്ഥ മാറും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നലോടെയും ശക്തമായ മഴയ്‌ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies