റായ്പൂർ : ദന്തേവാഡയിൽ ബിജെപി എം.എൽ.എയെ വെടിവെച്ചു കൊന്ന രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ സുരക്ഷസേന ഏറ്റുമുട്ടലിൽ വധിച്ചു. ദന്തേവാഡയിലെ ദോലികാർകയിൽ ഇന്ന് വെളുപ്പിനു നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്.
റായ്പൂരിൽ നിന്ന് 450 കിലോമീറ്റർ അകലെയാണ് സംഭവം. രാവിലെ പട്രോളിംഗിനിറങ്ങിയ സുരക്ഷ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സേനയുടെ ശക്തമായ തിരിച്ചടിയിൽ ഭീകരർ കൊല്ലപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു കമ്യൂണിസ്റ്റ് ഭീകരനെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വർഗീസ് , ലിംഗ എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏപ്രിൽ 9 ന് ദന്തേവാഡ എം.എൽ.എ ഭീമ മാണ്ഡവിയെ കൊലപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരകരാണ് ഇവരെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണത്തിൽ മാണ്ഡവിയും അദ്ദേഹത്തിന്റെ നാല് സുരക്ഷ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.