പയ്യന്നൂർ: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മദ്ധ്യവയസ്കനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കോഴിക്കോട് സ്വദേശി ഗംഗാധരനാണ് ആക്രമിക്കപ്പെട്ടത്. മുഖത്തും തലയിലും സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ പയ്യന്നൂർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികൾ കോഴിക്കോട് മുതൽ ട്രെയിനിലുണ്ടായിരുന്നതായി ഗംഗാധരൻ പറഞ്ഞു.
പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന ഗംഗാധരനെ പൊലീസെത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.