തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ ഇനി സംവിധായകന്റെ ‘റോളില്‍’ പകര്ന്നാടാനൊരുങ്ങുന്നു.തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.’ബറോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 3ഡി ആയിരിക്കുമെന്നും അദ്ദേഹം ബ്ലോഗില്‍ കുറിച്ചു.
‘നാല് പതിറ്റാണ്ടിലധികം നീണ്ട അഭിനയ യാത്രയില്‍ ഇതാ ഒരു ഷാര്‍പ്പ് ടേണിനപ്പുറം ജീവിതം അത്ഭുതകരമായ ഒരു സാധ്യത എന്റെ മുന്നില്‍ വച്ചിരിക്കുന്നു.അതെ. ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു.പ്രിയപ്പെട്ടവരേ, ഇത്രയും കാലം ക്യാമറക്ക് മുന്നില്‍ നിന്ന് പകര്‍ന്നാടിയ ഞാന്‍ ക്യാമറക്ക് പിന്നിലേക്ക് നീങ്ങുന്നു. വ്യൂ ഫൈന്ററിലൂടെ കണ്ണിറുക്കി നോക്കാന്‍ പോകുന്നു. ‘ബറോസ്’ എന്നാണ് ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ പേര്…ഇത് ഒരു 3ഡി സിനിമയാണ്’. മോഹന്‍ലാല്‍ തന്റെ ബ്ലോഗില്‍ കുറിച്ചു.
നവോദയയുമായി ചേര്‍ന്നാണ് സിനിമ ഒരുക്കുന്നതെന്നും ഗോവയിലായിരിക്കും ചിത്രീകരണമെന്നും അദ്ദേഹം വ്യക്തമാക്കി.