തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ സ്വീകരിച്ചു തുടങ്ങും. എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിനു ശേഷം ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം.
ട്രയല്‍ അലോട്ട്മെന്റ് മെയ് 28 നും ആദ്യ അലോട്ട്മെന്റെ് ജൂണ്‍ 4 നും പ്രഖ്യാപിക്കും. ജൂണ്‍ മാസം 13 -ാം തീയതിയോടെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലവും ഇത്തവണ നേരത്തെ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സിബിഎസ്ഇ ഫലം പ്രസിദ്ധീകരിക്കാനുള്ള കാലതാമസം മുന്‍ വര്‍ഷങ്ങളിലെ പ്ലസ് വണ്‍ പ്രവേശനത്തെ ഏറെ ബാധിച്ചിരുന്നു. സിബിഎസ്ഇ ഫലപ്രഖ്യാപനം നേരത്തെയുണ്ടായാല് പ്രവേശന നടപടികള്‍ കൃത്യ സമയത്ത് പൂര്‍ത്തീകരിക്കാനാകും.
മുന്‍ വര്‍ഷങ്ങളിലെ പോലെ ഘട്ടങ്ങളായാണ് അലോട്ട്മെന്റുകള്‍ നടത്തുക. മുഖ്യ അലോട്ട്മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്കൂളും വിഷയവും മാറ്റാനുള്ള അവസരം നല്‍കും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേക അലോട്ട്മെന്റ് ഉണ്ടാകുന്നതായിരിക്കും. മുഖ്യ അലോട്ട്മെന്റുകള്‍ പൂര്‍ത്തിയാവുന്നതിനു പിന്നാലെ സപ്ലിമെന്ററി അലോട്ട്മെന്റുകളും ഉണ്ടാവും. പ്രവേശന നടപടികള്‍ ജൂലൈ 24 ന് പൂര്‍ത്തിയാവും.