ന്യൂ ഡല്‍ഹി: സിഖ് വിരുദ്ധ കലാപത്തില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ബിജെപി. ബിജെപി ദേശീയ വക്താവ് സമ്പിത് പാത്രയാണ് സാം പിട്രോഡക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
സിഖ് വിഭാഗത്തിന്റെ വികാരങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത തരത്തിലുള്ള പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാവിന്റെ പക്കല്‍ നിന്നുമുണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. സിഖുകാരെ ദേശവിരുദ്ധരാക്കി ചിത്രീകരിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം പരാമര്‍ശങ്ങള്‍ക്ക് ജനങ്ങള്‍ മെയ് 23-ന് മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സമ്പിത് പാത്രയോടൊപ്പം സിഖ് വിരുദ്ധ കലാപത്തിന്റെ ദൃക്സാക്ഷിയായ നിര്‍പ്രീത് കൗറും പങ്കെടുത്തു. 1984-ല്‍ സിഖ് കൂട്ടക്കൊല നടന്നു. അതിന് ഇനി എന്താണ് തങ്ങള്‍ക്ക് ചെയ്യാനാകുക എന്നായിരുന്നു സാം പിട്രോഡയുടെ വിവാദമായ പ്രസ്താവന.