India

പൂർണ്ണ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരം നിലനിർത്തും ; ഒപ്പം നിന്നതിനു രാജ്യത്തിന് നന്ദി പറഞ്ഞ് , ആത്മവിശ്വാസത്തോടെ നരേന്ദ്രമോദി

ന്യൂഡൽഹി ; വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി .ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

പ്രധാനമന്ത്രിയായ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ വാർത്താ സമ്മേളനമായിരുന്നു ഇത് . ലോകത്തോട് ചില കാര്യങ്ങൾ അഭിമാനത്തോടെ പറയാനുണ്ട് എന്ന ആമുഖത്തോടെയായിരുന്നു പ്രധാനമന്ത്രിയുടെ വാർത്താ സമ്മേളനം .

ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാനുള്ളത് അഭിമാനമുള്ള നേട്ടങ്ങളാണ് . ജനാധിപത്യത്തിന്റെ കരുത്ത് കാട്ടാൻ ഇന്ത്യക്ക് കഴിഞ്ഞു . ജനങ്ങൾക്ക് നന്ദി പറയാനായാണ് താൻ ഈ സന്ദർഭം ഉപയോഗിക്കുന്നതെന്ന് പറഞ്ഞ മോദി തനിക്കൊപ്പം നിന്നതിനു രാജ്യത്തിനു നന്ദി അർപ്പിച്ചു.

മോദി സർക്കാരിനെ ജനങ്ങൾ സ്വീകരിച്ചതായി വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ ചൂണ്ടിക്കാട്ടി . വൻ ഭൂരിപക്ഷത്തോടെ മോദി വീണ്ടും അധികാരത്തിൽ വരും . ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഉറപ്പായും നേടും . ലോകത്തിനു മുന്നിൽ ഇന്ത്യയെ വൻ ശക്തിയാക്കി മാറ്റിയത് മോദി സർക്കാരാണ് .ആ സ്ഥാനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു . ആയുധ ഇടപാടിൽ എൻ ഡി എ സർക്കാർ സ്വജനപക്ഷപാതം കാട്ടിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

6K Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close