India

അര്‍ബുദ മരുന്നുകള്‍ക്ക് 85% വരെ വിലക്കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി: അര്‍ബുദ രോഗികള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവര്‍ക്കും നല്‍കാറുള്ള 9 മരുന്ന് സംയുക്തങ്ങളുടെ വിലയില്‍ നിയന്ത്രണവുമായി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി(എന്‍പിപിഎ)യുടെ വിജ്ഞാപനമായി. 9 മരുന്ന് സംയുക്തങ്ങളുടേയും ലാഭം 30% ആയി നിയന്ത്രിച്ചതായാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇതുവഴി 72 രാസസംയുക്തങ്ങള്‍ ഉള്‍പ്പെടുന്ന 355 ബ്രാന്‍ഡ് മരുന്നുകളുടെ വിലയാണ് കുറയുകയെന്നാണ് നിഗമനം. മരുന്നുകള്‍ക്ക് 85% വരെ വിലക്കുറവുണ്ടായേക്കാം.

ഉല്‍പ്പാദന ചെലവുമായി ബന്ധപ്പെട്ട് മരുന്ന് കമ്പനികള്‍ എന്‍പിപിഎക്ക് മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് മരുന്നുകളുടെ വിലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. ഇതിനുമുന്‍പും സമാനമായി 42 അര്‍ബുദ രോഗ മരുന്നുകളുടെ വിലയിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

വില നിയന്ത്രിക്കുന്നതിലൂടെ മുന്‍പ് 10 എണ്ണത്തിന് 6600 രൂപയുണ്ടായിരുന്ന എര്‍ലോറ്റിനിബ് 100 എംജി ഗുളികക്ക് 1840 രൂപയാണ് പുതുക്കിയ വില. ഇതേ ഗുളികയുടെ 150 എംജിക്ക് 10 എണ്ണത്തിന് 9600 രൂപയില്‍ നിന്ന് 2400 രൂപയായി വില കുറഞ്ഞു. ലൂപ്രോലൈഡ് അസറേറ്റ് 3.75 എംജി ഇന്‍ജക്ഷന് മുന്‍പ് 3990 രൂപയായിരുന്നത് ഇപ്പോള്‍ 2650 ആയി കുറഞ്ഞു.

3K Shares

Please scroll down for comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close