ചണ്ഡിഗഡ്: തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി പകരം മുഖ്യമന്ത്രിയാവുകയാണ് നവ്ജ്യോത് സിംഗ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍സിംഗ്. അമരീന്ദര്‍സിംഗിനെതിരെ നവ്ജ്യോത് സിംഗ് നടത്തിയ പരോക്ഷ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമരീന്ദര്‍സിംഗിന്റെ പരാമര്‍ശം. ഇതോടെ പഞ്ചാബ് കോണ്‍ഗ്രസ് ഘടകത്തിലെ വിഭാഗീയത പുതിയ തലത്തില്‍ എത്തിയിരിക്കുകയാണ്.
സിദ്ദുവിനെ ചെറുപ്പം മുതല്‍ അറിയാമെന്നും കൃത്യമായ ലക്ഷ്യങ്ങള്‍ സിദ്ദുവിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹം സിദ്ദുവിനുണ്ടെന്നും തെരഞ്ഞെടുപ്പ് സമയം അതിനായി വിനിയോഗിക്കുന്നത് തെറ്റാണെന്നും പാര്‍ട്ടിയേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളേയും അത് പ്രതികൂലമായി ബാധിക്കുമെന്നും അമരീന്ദര്‍സിംഗ് പറഞ്ഞു.
അച്ചടക്കലംഘനം പാര്‍ട്ടി അനുവദിക്കില്ലെന്നും സിദ്ദുവിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.