തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഈ പരാജയത്തെ കുറിച്ച് സംസ്ഥാന കമ്മിറ്റിയടക്കം എല്ലാ കമ്മിറ്റികളും പരിശോധിക്കും .
ഈ തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിധിയെഴുത്തല്ലെന്നും , സർക്കാരിനു ജനപിന്തുണയുണ്ടെന്നും പിണറായി പറഞ്ഞു . അതിനിടെ മുഖ്യമന്ത്രിയുടെ ശൈലി മാറ്റുമോ എന്ന ചോദ്യത്തിന് തന്റെ ശൈലി ഇതാണെന്നും അത് മാറ്റില്ലെന്നുമായിരുന്നു മറുപടി . ആർക്കാണ് ധാർഷ്ട്യമെന്ന് ജനങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ പിണറായി രാജിയാവശ്യം തള്ളിക്കളഞ്ഞു .
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശബരിമലയും കാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു . യുവതീ പ്രവേശനം നടപ്പാക്കാനുള്ള സർക്കാരിന്റെ തിടുക്കം ഹിന്ദു വോട്ടുകൾ കുറയാനും കാരണമായെന്നാണ് സിപിഎം സെക്രട്ടറിയേറ്റിന്റെ നിഗമനം .