സന്നാഹത്തില്‍ കരീബിയന്‍ കുതിപ്പ്; കീവീസിനെതിരെ അടിച്ചു കൂട്ടിയത് 421 റണ്‍സ്; വിജയം 91 റണ്‍സിന്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സന്നാഹത്തില്‍ കരീബിയന്‍ കുതിപ്പ്; കീവീസിനെതിരെ അടിച്ചു കൂട്ടിയത് 421 റണ്‍സ്; വിജയം 91 റണ്‍സിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2019, 09:55 am IST
Facebook
Twitter
WhatsAppTelegram

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോളിലെ കൗണ്ടി ഗ്രൗണ്ടില്‍ കീവീസ് ബൗളിംഗ് നിരക്ക് മേല്‍ കരീബിയന്‍ സംഹാര താണ്ഡവം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 49ആം ഓവറിലെ രണ്ടാം പന്തില്‍ അവസാന ബാറ്റ്‌സ്മാനായി വിന്‍ഡീസിന്റെ കെമര്‍ റോച്ച് പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 421 റണ്‍സ്. ന്യൂസിലാന്‍ഡിന്റെ മറുപടി ബാറ്റിംഗ് 47.2 ഓവറില്‍ 330 റണ്‍സില്‍ അവസാനിച്ചു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഷായ് ഹോപ് നേടിയ സെഞ്ചുറിയാണ് വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡിന്റെ നട്ടെല്ല്. 86 പന്തില്‍ നിന്നാണ് ഹോപ് 101 റണ്‍സ് നേടിയത്. 22 പന്തില്‍ 36 റണ്‍സ് നേടിയ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ലും 54 പന്തില്‍ 50 റണ്‍സ് നേടിയ എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് വിന്‍ഡീസിന് നല്‍കിയത്.

ഐപിഎല്‍ അവസാനിച്ചത് അറിയാത്തത് പോലെ ബാറ്റ് വീശിയ ആന്ദ്രെ റസ്സല്‍ 25 പന്തില്‍ 7 ബൗണ്ടറിയും 3 സിക്‌സുമടക്കം 54 റണ്‍സ് നേടി. നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ 32 പന്തില്‍ 47 റണ്‍സ് നേടി സ്‌കോറിംഗ് നിരക്ക് താഴാതെ കാത്തു. ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ആഷ്‌ലി നേഴ്‌സ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് അക്ഷരാര്‍ത്ഥത്തില്‍ കളം നിറഞ്ഞാടി.

ഇന്ത്യയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ സാമാന്യം നല്ല രീതിയില്‍ തല്ല് വാങ്ങി. രണ്ട് വിക്കറ്റ് നേടാനായെങ്കിലും മാറ്റ് ഹെന്‍ഡ്രി 9 ഓവറില്‍ വിട്ടു കൊടുത്തത് 107 റണ്‍സ്. ലോക്കി ഫെര്‍ഗൂസന്‍ പത്ത് ഓവറില്‍ 86 റണ്‍സ് വഴങ്ങിയപ്പോള്‍ മിച്ചല്‍ സാന്റ്‌നര്‍ 9 ഓവറില്‍ 71 റണ്‍സ് വിട്ടു കൊടുത്ത് 1 വിക്കറ്റ് നേടി. 9.2 ഓവറില്‍ 50 റണ്‍സിന് 4 വിക്കറ്റ് വീഴ്‌ത്തിയ ട്രെന്റ് ബോള്‍ട്ട് മാത്രമാണ് കീവീസ് ബൗളിംഗ് നിരയുടെ പെരുമ കാത്തത്. എക്‌സ്ട്രാ ഇനത്തിലും ന്യൂസീലാന്‍ഡ് ബൗളര്‍മാര്‍ 26 റണ്‍സ് വഴങ്ങി.

422 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗ് ആരംഭിച്ച കീവീസിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റേയും(5) ഹെന്റി നിക്കോളാസിന്റേയും(15) വിക്കറ്റുകള്‍ നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ നായകന്‍ കെയ്ന്‍ വില്യാംസന്‍ രക്ഷാദൗത്യത്തിന്റെ ചുമതല ഏറ്റെടുത്ത് സ്‌കോറിംഗിന് വേഗം കൂട്ടി. റോസ് ടെയ്‌ലര്‍ 2 റണ്‍സ് നേടി പുറത്തായതോടെ ന്യൂസിലാന്‍ഡ് വീണ്ടും സമ്മര്‍ദ്ദത്തിലായി. കെയ്ന്‍ വില്യാംസന്‍ 64 പന്തില്‍ 11 ബൗണ്ടറികളും 2 സിക്‌സറുകളുമടക്കം 85 റണ്‍സ് നേടിയാണ് പുറത്തായത്.

ടോം ബ്ലന്‍ഡല്‍ പൊരുതി നേടിയ സെഞ്ച്വറിയായിരുന്നു കീവീസ് നിരയില്‍ എടുത്തു പറയാനുണ്ടായിരുന്നത്. 8 ബൗണ്ടറികളും 5 സിക്‌സറുകളും സഹിതം നേടിയ 106 റണ്‍സ് ന്യൂസിലാന്‍ഡിന്റെ റണ്‍ ചേസില്‍ മികച്ചു നിന്നു. കാര്‍ലോസ് ബ്രാത്വെയ്റ്റാണ് ബ്ലന്‍ഡലിന്റെ വീക്കറ്റ് വീഴ്‌ത്തിയത്. അവസാന നിമിഷം ആഞ്ഞടിച്ച ഇഷ് സോധി 16 പന്തില്‍ 39 റണ്‍സ് നേടി.

വെസ്റ്റ് ഇന്‍ഡീസിനായി കാര്‍ലോസ് ബ്രാത്വെയ്റ്റ് 3 വിക്കറ്റും ഫാബിയന്‍ അലന്‍ 2 വിക്കറ്റും നേടി. ആഷ്‌ലി നേഴ്‌സ്, ഒഷെയ്ന്‍ തോമസ്, കെമാര്‍ റോച്ച്, ഷെല്‍ഡന്‍ കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

സന്നാഹ മത്സരങ്ങളില്‍ ഇംഗ്ലണ്ടിലെ പിച്ചുകളില്‍ റണ്ണൊഴുകുന്നത് വരാനിരിക്കുന്ന മത്സരങ്ങളിലെ ആവേശം വാനോളമുയര്‍ത്തുമെന്ന കണക്ക് കൂട്ടലുകളിലാണ് ക്രിക്കറ്റ് ലോകം.

Share196
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies