മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ

പ്രശാന്ത് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 29, 2019, 11:30 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പിൽ മൂന്നാം കിരീടം ലക്ഷ്യമിട്ട് ടീം ഇന്ത്യ. പരിചയസമ്പത്തും യുവത്വവും ചേർന്ന സന്തുലിതമായ താരനിര ഇത്തവണ ഇന്ത്യയുടേത്. ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും വെസ്റ്റ് ഇൻഡീസിലും നേടിയ തകർപ്പൻ ജയങ്ങളുടെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്.

വെസ്റ്റ് ഇൻഡീസിന്റെ പാരമ്പര്യത്തെ വെല്ലുവിളിച്ച് 1983 ൽ കപിലിന്റെ ചെകുത്താന്മാർ, ക്രിക്കറ്റിന്റെ ദൈവത്തിനായി 2011 ൽ എം എസ് ധോണിയുടെ സംഘം. ക്രിക്കറ്റിനെ ജീവശ്വാസമായി കാണുന്ന ആരാധകർക്കായി വിശ്വകിരീടം സ്വന്തമാക്കാനാകുമോ ഇത്തവണ വിരാട് കോഹ് ലിയ്‌ക്കും സംഘത്തിനും. രോഹിത് ശർമയും വിരാട് കൊഹ്ലിയും എം എസ് ധോണിയുമടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിര, ജസ്പ്രീത് ഭുറയും ഭുവനേശ്വർകുമാറും മുഹമ്മദ് ഷമിയുമുൾപ്പെട്ട പേസ് നിര, സ്പിൻ ബൗളിംഗിന്റെ വൈവിദ്ധ്യവുമായി യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും. മത്സരത്തിന്റെ ഗതിവേഗം ഒറ്റയ്‌ക്ക് മാറ്റിമറിക്കാൻ പോന്ന
ഹാർദ്ദിക് പാണ്ഡ്യയുടെ സാന്നിദ്ധ്യം ടീമിന് കരുത്ത് കൂട്ടുന്നു

ഓൾറൗണ്ട് മികവുമായി കേദാർ ജാദവും വിജയ് ശങ്കറും രവീന്ദ്ര ജഡേജയും ഇന്ത്യൻ നിരയിലുണ്ട്. എന്നാൽ ഋഷഭ് പന്തിന്റെ സാന്നിദ്ധ്യം ടീം ലൈനപ്പിൽ ആരാധകർ കൊതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ബാറ്റിംഗ് നിരയിൽ നാലാമനെപ്പറ്റിയുള്ള ചർച്ചകൾ ഇപ്പോഴും ശേഷിക്കുന്നത് ഈ അസാന്നിദ്ധ്യംകൊണ്ടാണ്. മികച്ച വിജയ നിരയെ തുടക്കത്തിൽ കണ്ടെത്താനായാൽ റൗണ്ട് റോബിൻ പിന്നിട്ട് സെമിയിലേക്ക് ഇന്ത്യയ്‌ക്ക് അനായാസം മുന്നേറാം.

ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തോടെ ഇന്ത്യ ലോകകപ്പ് പോരാട്ടത്തിന് തുടക്കമിടും. ഓസ്ട്രേലിയക്കെതിരെ ഒൻപതിനും ന്യൂസിലൻഡിനെതിരെ 13നുമാണ് മത്സരങ്ങൾ. ചിരവൈരികളാ പാകിസ്ഥാനുമായി 16 ഏറ്റുമുട്ടും. ജൂലൈ ആറിന് ശ്രീലങ്കയ്‌ക്കെതിരെയാണ് റൗണ്ട് റോബിനിലെ ഇന്ത്യയുടെ അവസാന മത്സരം. സെമി ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ നാലു സ്ഥാനക്കാരിൽ ഇന്ത്യ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജൂലൈ 14ന് നടക്കുന്ന കലാശപ്പോരിനൊടുവിൽ ലോഡ്സിന്റെ മട്ടുപ്പാവിൽ കോഹ് ലിയും സംഘവും വിശ്വകിരീടവുമായി നിൽക്കുന്നത് ആരാധകർ സ്വപ്നം കണ്ട് തുടങ്ങിയിരിക്കുന്നു.

Share
Tweet
SendShare

More News from this section

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

Latest News

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളില്‍ സര്‍ക്കാര്‍ മറുപടി പറയണം; റെയില്‍വേ വികസനത്തില്‍ കേരളത്തോട് വിവേചനമെന്ന പ്രചാരണം രാഷ്‌ട്രീയ ഇരട്ടത്താപ്പ്: വി. മുരളീധരന്‍

പിണറായിയുടെ അപ്പീലിനെ സര്‍ക്കാര്‍ അനുകൂലിച്ചത് എന്തിന്? കേസില്‍ എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുകളി; പൊതുജനങ്ങളോട് വിശദീകരിക്കണമെന്ന് കെ. സുരേന്ദ്രന്‍

തക്കാളിയില്ലാത്ത ടൊമാറ്റോ സോസ്! ഉരുളക്കിഴങ്ങും രാസവസ്തുക്കളും ഉപയോഗിച്ച് വ്യാജ കെച്ചപ്പ്!! 2,000 കിലോ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

‘ജനാധിപത്യത്തിലെ അരാജകത്വത്തിന്റെ പ്രതീകം’; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗൗരവ് ഭാട്ടിയ

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂക്കിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies