ഫ്രഞ്ച് ഓപ്പൺ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ സ്പെയിന്റെ റാഫേൽ നദാൽ, മുൻ ചാമ്പ്യൻ റോജർ ഫെഡറർ എന്നിവർ ക്വാർട്ടറിലെത്തി. അർജന്റീനിയൻ താരം ലിയനാർഡോ മെയറെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ഫെഡറർ ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ 6 – 2, 6 – 3, 6 – 3.
വനിതാ സിംഗിൾസിൽ ഓസ്ട്രേലിയൻ താരം ജൊഹാന്ന കോണ്ട, മാർകിറ്റ വൊൻഡ്രോസോവ, ക്രൊയേഷ്യൻ താരം പെട്ര മാർട്ടിക് എന്നിവർ ക്വാർട്ടറിൽ കടന്നു. 12 ആം സീഡ് ലാത്വിയയുടെ അനസ്താസിയ സെവസ്റ്റോവയെയാണ് മാർകിറ്റ കീഴടക്കിയത്.















