കിംഗ്‌സ് കപ്പ്; തായ്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കിംഗ്‌സ് കപ്പ്; തായ്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2019, 07:16 pm IST
FacebookTwitterWhatsAppTelegram

ബാങ്കോക്ക്: കിംഗ്‌സ് കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്‍ഡിനെതിരെ ഇന്ത്യക്ക് വിജയം. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ തായ്‌ലന്‍ഡിനെ മറികടന്നത്. അനിരുഥ് ഥാപ്പയാണ് ഇന്ത്യയുടെ വിജയ ശില്‍പ്പി. ജയത്തോടെ ഇന്ത്യക്ക് വെങ്കലം ലഭിച്ചു. തായ്‌ലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന രണ്ടാം വിജയമാണിത്.

17-ാം മിനിട്ടില്‍ തായലന്‍ഡ് ഗോള്‍ പോസ്റ്റിനു മുന്നില്‍ നിന്നും ഡിഫന്‍ഡര്‍മാര്‍ ക്ലിയര്‍ ചെയ്ത പന്ത് പിടിച്ചെടുത്ത ആദില്‍ നല്‍കിയ ക്രോസാണ് അനിരുഥിന്റെ ഗോളിന് വഴിയൊരുക്കിയത്. ആദില്‍ നീട്ടി നല്‍കിയ പന്ത് അനിരുഥിന് പോസ്റ്റിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളൂ. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഗോള്‍ വഴങ്ങിയതോടെ തായ്‌ലന്‍ഡ് പ്രത്യാക്രമണമാരംഭിച്ചു. ഇതോടെ ഇന്ത്യ പ്രതിരോധത്തിലേക്ക് ചുവടുമാറ്റി.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബല്‍വന്ദ് സിംഗ്, ഫറൂഖ് ചൗധരി എന്നിവരെ തിരിച്ചു വിളിച്ച് മന്‍വീര്‍ സിംഗ്, ജാക്കിചന്ദ് സിംഗ് എന്നിവരെ ഇന്ത്യ കളത്തിലിറക്കി. തുടര്‍ന്ന് 74-ാം മിനിട്ടില്‍ റയ്‌നിയര്‍ ഫെര്‍ണാണ്ടസിനു പകരക്കാരനായി സഹല്‍ അബ്ദുള്ളയും ഇറങ്ങിയതോടെ ഇന്ത്യന്‍ ടീം കൂടുതല്‍ ആവേശത്തിലായി. ഇതോടെ ഒരുപോലെ ഉണര്‍ന്നു കളിച്ച മധ്യനിരയും പ്രതിരോധ നിരയും തായ്‌ലന്‍ഡ് സ്വപ്‌നങ്ങളെ പിടിച്ചു കെട്ടി.

പുതിയ കോച്ച് ഇഗര്‍ സ്റ്റിമാക്ക് ചുമതലയേറ്റ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. സെമിയില്‍ ക്യുറോസോയോട് തോറ്റ ടീമില്‍ നിന്ന് എട്ട് മാറ്റങ്ങളുമായിറങ്ങിയ ടീമില്‍ സുനില്‍ ഛേത്രിക്കും സ്ഥാനം ലഭിച്ചില്ല. ലോംഗ് പാസുകള്‍ക്ക് പകരം പന്ത് കൂടുതല്‍ സമയം കൈവശം വെച്ചുള്ള കളിക്കാണ് ഇന്ത്യ ഇന്ന് മുന്‍തൂക്കം നല്‍കിയത്. തോല്‍വിയോടെ കിംഗ്‌സ് കപ്പില്‍ ആതിഥേയരായ തായ്‌ലന്‍ഡ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies