ഓവൽ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയും ഓസ്ട്രേലിയയും ഇന്ന് നേർക്കുനേർ. കെന്നിംഗ് ടൺ ഓവലിൽ ഇന്ത്യൻ സമയം വൈകിട്ട് മൂന്നിന് മത്സരം ആരംഭിക്കും. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പ്രോട്ടീസിനെതിരെ ജയം നേടിയ ടീമിനെ ഇന്ത്യ നിലനിർത്തിയേക്കും.
ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസിസ് പോരാട്ടത്തിന് എത്തുന്നത്. എന്നാൽ, വെസ്റ്റ് ഇൻഡീസ് പേസ് ആക്രമണത്തിന് മുന്നിൽ മുൻനിര തകർന്നത് ഓസിസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്റ്റീവൻ സ്മിത്തും നഥാൻ കോർട്ടനൈലും മികവ് ആവർത്തിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.