മുംബൈ: മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ജനുവരിയില്‍ വിരമിച്ച അനസിനെ കോച്ച് ഇഗോര്‍ സ്റ്റിമാച്ച് തിരിച്ചു വിളിക്കുകയായിരുന്നു.
ഇന്റര്‍കോണ്ടിനന്റല്‍ കപ്പിന് മുന്നോടിയായി ആണ് അനസിനെ തിരിച്ചു വിളിച്ചത്. ജൂണ്‍ 25 മുതല്‍ പരിശീലന ക്യമ്പ് ആരംഭിക്കും. ജൂലൈ 7 മുതല്‍ 19 വരെയാണ് ഇന്റര്‍കോണ്ടിനന്റല്‍ കപ്പ്. അനസ് ഉള്‍പ്പെടെ നാല് മലയാളിതാരങ്ങളാണ് ടീമിലുള്ളത്.
മുപ്പത്തിയൊന്നുകാരനായ അനസ് ഇന്ത്യന്‍ പ്രതിരോധ നിരയിലെ കരുത്തായിരുന്നു. ഇന്ത്യക്ക് വേണ്ടി 19 മത്സരങ്ങളില്‍ അനസ് മത്സരിച്ചിട്ടുണ്ട്. ഏഷ്യന്‍ കപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് അനസ് വിരമിച്ചത്.















