കൊച്ചി: ശ്രീലങ്കന്‍ സ്ഫോടന പരമ്പരയ്ക്ക് പിന്നിലെ കേരളത്തിലെ ഐ എസ് ഭീകരവാദികളുടെ പങ്ക് സ്ഥിരീകരിച്ച് എന്‍ ഐ എ. അതേസമയം,
സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ കോയമ്പത്തൂരില്‍ ഏഴ് സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നു. ഉക്കടം, പോത്തനൂര്‍, കുനിയപത്തുര്‍ ഉള്‍പ്പെടയുളള സ്ഥലങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള എന്‍ ഐ എ സംഘമാണ് ശ്രീലങ്കന്‍ സ്ഫോടന ആസൂത്രകര്‍ക്കായി കോയമ്പത്തൂരില്‍ റെയ്ഡിനെത്തിയത്. ഐ എസ് ബന്ധത്തിന് അറസ്റ്റിലായ റിയാസ് അബുബക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കോയമ്പത്തൂരില്‍ റെയ്ഡുകള്‍ നടത്തുന്നത്.
കഴിഞ്ഞ മാസം, തമിഴ് നാട്ടിലെ വിവിധയിടങ്ങളിലുള്ള എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാഅത്ത് ഓഫീസുകളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എന്‍ഐഎയുടെ കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘമായിരുന്നു കുംഭകോണം, കാരക്കല്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.