പൊട്ടിത്തെറിക്കാതെ, തിളച്ച് മറിയാതെ ശാന്തനായി സൂര്യൻ; ആശങ്കയിൽ ശാസ്ത്ര ലോകം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പൊട്ടിത്തെറിക്കാതെ, തിളച്ച് മറിയാതെ ശാന്തനായി സൂര്യൻ; ആശങ്കയിൽ ശാസ്ത്ര ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2019, 07:01 pm IST
FacebookTwitterWhatsAppTelegram

കഴിഞ്ഞ 16 ദിവസങ്ങളായി സൂര്യന്‍ ശാന്തമായാണ് നിലകൊള്ളുന്നത്. എന്നാല്‍ സൂര്യന്റെ ഈ ശാന്തത ഭയത്തോടെ ഉറ്റുനോക്കുകയാണ് ശാസ്ത്ര ലോകം.

സാധാരണയായി തിളച്ചുമറിഞ്ഞും പൊട്ടിത്തെറിച്ചുമൊക്കെയാണ് സൂര്യപ്രതലം കാണപ്പെടുന്നത്. ഇങ്ങനെ തിളച്ചുമറിയുമ്പോള്‍ സൂര്യപ്രതലത്തില്‍ പാടുകളും പൊട്ടുകളുമെക്കെ പ്രത്യക്ഷപ്പെടും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂര്യ മുഖത്ത് ഇത്തരം പാടുകളോ പൊട്ടുകളോ ഒന്നുംതന്നെ ദൃശ്യമാകുന്നില്ല.

ഇത്തരത്തില്‍ പൊട്ടോ പൊടിയോ ഇല്ലാത്ത സൂര്യ പ്രതലത്തില്‍ നിന്നും കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. സൂര്യന്റെ പ്രതലത്തില്‍ നിന്നുള്ള കാന്തിക തരംഗങ്ങള്‍ സാറ്റ്‌ലൈറ്റുകളേയും വ്യോമഗതാഗതത്തേയും പ്രതികൂലമായി ബാധിക്കുമെന്നാണ് നാസയിലെ ശാസ്ത്രജ്ഞന്മാര്‍ പറയുന്നത്.

11 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന്റെ ഫലമായാണ് സൂര്യോപരിതലത്തില്‍ ഇത്തരമൊരു മാറ്റമുണ്ടായത്. ഭൂമിയിലെ ജീവന് ഇത് നേരിട്ട് ഭീഷണിയാവില്ലായെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. എന്നാല്‍ ഉപഗ്രഹങ്ങളേയും ബഹിരാകാശ സഞ്ചാരികളേയും സോളാര്‍ മിനിമം പ്രതികൂലമായി ബാധിക്കാനിടയുണ്ട്.

സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന്റെ കാലം അവസാനിച്ചാല്‍ വീണ്ടും സൂര്യന്റെ പ്രതലം തിളച്ചു മറിയാന്‍ തുടങ്ങും. അപ്പോള്‍ സൂര്യ മുഖത്ത് വീണ്ടും പാടുകള്‍ പ്രത്യക്ഷപ്പെടും. ഇത്തരം പ്രതിഭാസം മൂലം കാലാവസ്ഥാ വ്യതിയാനവും സംഭവിക്കാന്‍ സാധ്യതയുണ്ട്.

ചിലപ്പോള്‍ ഇത്തരം പ്രതിഭാസങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുണ്ട്. 1650 മുതല്‍ 1710 വരെ സോളാര്‍ പ്രതിഭാസം രേഖപ്പെടുത്തിയിരുന്നു. ഇക്കാലത്ത് ഭൂമിയില്‍ അതി ശൈത്യമായിരുന്നു. ലിറ്റില്‍ ഐസ് ഏജ് എന്നും മോണ്‍ഡര്‍ മിനിമം എന്നുമായിരുന്നു ഈ കാലഘട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നത്.

സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന് വിഭിന്നമായി സോളാര്‍ മാക്‌സിമം എന്ന മറ്റൊരു പ്രതിഭാസവും ഉണ്ട്. സോളാര്‍ മാക്‌സിമം പ്രതിഭാസത്തില്‍ സൂര്യന്റെ ഉപരിതലത്തില്‍ വലിയ പൊട്ടുകളാവും കാണാന്‍ കഴിയുന്നത്.

Share5286TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

സ്പൈസ്‌ജെറ്റിന് തിരിച്ചടി; ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചെന്ന് കണ്ടെത്തൽ, ‘ഡാർക്ക് പാറ്റേൺ’ ഉപയോഗത്തിന് CCPA ഒരു ലക്ഷം രൂപ പിഴ ചുമത്തി

കറണ്ടില്ലാ രാത്രിയിൽ ദാരുണാന്ത്യം; ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ പാലക്കാട്ട് കിടപ്പുരോഗി മരിച്ചു, വൈദ്യുതി പ്രതിസന്ധിക്കെതിരെ പ്രതിഷേധം ശക്തം

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies