അഹമ്മദാബാദ്: വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി പശ്ചിമ റെയില്‍വെ. വേരാവല്‍, ഓഖ, പോര്‍ബന്തര്‍, ബുജ് തുടങ്ങിയ റെയില്‍വെ സ്റ്റേഷനുകളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പ്രദേശത്തുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനും റെയില്‍വെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന് ശേഷം എത്രയും വേഗം പ്രവര്‍ത്തനം സാധാരണനിലയിലേക്ക് എത്തിക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.