ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.
കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷം മോശമായതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തി വെച്ചത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള ഒമ്പത് വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. ശ്രീനഗര്‍- ഡല്‍ഹി എയര്‍ ഗോ വിമാനം അമൃത്സറിലേക്ക് തിരിച്ച് വിട്ടു.