ന്യൂഡല്‍ഹി: അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗതി മാറി വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നു. ദിശ മാറിയെങ്കിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഗുജറാത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. ഗുജറാത്തില്‍ അടുത്ത 48 മണിക്കൂര്‍ കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള പോര്‍ബന്തറിലെ ഭൂതേശ്വര് മഹാദേവ ക്ഷേത്രം തീരത്ത് വീശിയടിച്ച ഥക്തമായ തിരമാലകളില്‍ തകര്‍ന്നു വീണു. വന്വൃഷങ്ങല് കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. അഞ്ച് ലക്ഷം ഗ്രാമങ്ങളില്‍ വൈദ്യുതി പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടു.
വായു ചുഴലിക്കാറ്റ് ഗുജറാത്തില്‍ എത്തുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കച്ച്, സൗരാഷ്ട്ര, മേഖലകളില്‍ നിന്നും 3 ലക്ഷത്തോളം പേരെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. സംസ്ഥാനത്തെ വ്യോമ-തീവണ്ടി ഗതാഗതത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 86 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും 37 ട്രെയിനുകള്‍ തിരിച്ചു വിടുകയും ചെയ്തു. തീര സംരക്ഷണ സേന, കരസേന, നാവിക സേന, ദുരന്ത നിവാരണ സേന എന്നിവയുടെ ഒരു വലിയ സംഘത്തെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.