ന്യൂഡൽഹി : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബിൽ അവതരിപ്പിക്കും . എൻ കെ പ്രേമചന്ദ്രൻ എം പി യാണ് സ്വകാര്യ ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയത് . ബില്ലിനു വെള്ളിയാഴ്ച്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട് .
ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ . ബില്‍ എപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.