Kerala

പാഞ്ചാലിമേട് ; ക്രൈസ്തവ സംഘടനകൾ കുരിശുനാട്ടിയത് ആരുടെ ഭൂമിയിലെന്ന് ഹൈക്കോടതി ; മറുപടി പത്ത് ദിവസത്തിനുള്ളിൽ സർക്കാരും,ദേവസ്വം ബോർഡും പറയണമെന്നും നിർദേശം

കൊച്ചി ; ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകൾ കുരിശുകൾ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന്  വ്യക്തമാക്കണമെന്ന് ഹൈക്കോടതി .

ദേവസ്വം ഭൂമിയിലാണോ , സർക്കാർ ഭൂമിയിലാണോ കുരിശുകൾ നാട്ടിയതെന്ന് അറിയിക്കണം . ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ പത്ത് ദിവസത്തിനുള്ളിൽ സർക്കാരും,ദേവസ്വം ബോർഡും നൽകണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത് . ഇതിന് ശേഷം ജൂലൈ ഒന്നിന് ഇക്കാര്യം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

അതേ സമയം പാഞ്ചാലിമേട്ടിൽ അനധികൃതമായി കുരിശുകൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായെത്തിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ പൊലീസ് തടഞ്ഞു . പീരുമേട് ആർ ഡി ഒ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തകരെ തടയാനായി എത്തിയത് .

സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ എത്തിയ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ടീച്ചർ അടക്കമുള്ളവരെയാണ് പൊലീസ് തടഞ്ഞത് . പ്രവർത്തകർ നാമജപം നടത്തി പ്രതിഷേധിക്കുകയാണ് .സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു .

ഇവിടെ റവന്യുഭൂമിയിൽ അനധികൃതമായി കയ്യേറി നാട്ടിയ കുരിശുകളിൽ മൂന്നെണ്ണം കഴിഞ്ഞ ദിവസം നീക്കിയിരുന്നു .പുതിയതായി സ്ഥാപിച്ച വലിയ മരക്കുരിശുകളാണ് നീക്കം ചെയ്തത് .

ഭൂമി കയ്യേറി സ്ഥാപിച്ച 17 കുരിശുകളും മൂന്നു ദിവസത്തിനകം നീക്കണമെന്നായിരുന്നു കണയങ്കവയൽ കത്തോലിക്കാ പള്ളി അധികൃതർക്ക് റവന്യൂ വകുപ്പ് നൽകിയ നോട്ടിസ്. ഇത് പാലിക്കപ്പെട്ടിട്ടില്ല .

ഇവിടെ അനധികൃതമായി സ്ഥാപിച്ച കുരിശുകൾ നീക്കം ചെയ്യാനുള്ള നടപടി ദിവസങ്ങൾക്ക് മുൻപ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് തടഞ്ഞിരുന്നു . ജില്ലാ കലക്ടർ ഇടപെട്ടാണ് കുരിശുകൾ നീക്കുന്ന നടപടി തടഞ്ഞത് .

പാഞ്ചാലിമേട്ടിലെ കുരിശുകൾ തിടുക്കപ്പെട്ട് പൊളിച്ച് നീക്കേണ്ടതില്ലെന്നാണ് ജില്ലാ കളക്ടർ എച്ച്.ദിനേശ് നിർദേശം നൽകിയത് . റവന്യൂഭൂമിയിലാണ് കുരിശുകൾ ഉള്ളതെങ്കിലും വിശ്വാസത്തിന്റെ വിഷയമായതിനാൽ കൂടിയാലോചനകൾ വേണമെന്നാണ് കലക്ടറുടെ അഭിപ്രായം .

നിലവിലെ സ്ഥിതി തുടരട്ടെയെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട് . മത വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ പെട്ടെന്നൊരു തീരുമാനത്തിലേക്ക് എത്താൻ കഴിയില്ലെന്നാണ് ജില്ലാ കലക്ടർ എച്ച് ദിനേശൻ അറിയിച്ചത്. അതേ സമയം കുരിശിനു മുന്നിൽ ശൂലം സ്ഥാപിച്ചവർക്കെതിരെ കേസ് എടുത്തിരുന്നു .

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട്ടിൽ കുരിശുനാട്ടി കയ്യേറ്റം നടത്തുന്നുവെന്ന വാർത്ത ജനം ടിവിയാണ് പുറത്തുകൊണ്ടുവന്നത്. ഇവിടുത്തെ റവന്യൂ ഭൂമിയാണ് കിലോമീറ്ററുകൾ ദൂരം കുരിശുനാട്ടി ക്രൈസ്തവ സംഘടനകൾ കൈയ്യേറിയിരിക്കുന്നത് .

മകരവിളക്ക് സമയത്ത് ആയിരങ്ങൾ ജ്യോതി കാണാൻ എത്തുന്ന പ്രദേശമാണ് പാഞ്ചാലിമേട്. അതിലുപരി പഞ്ച പാണ്ഡവരുമായി ബന്ധപ്പെട്ട ഈ സ്ഥലത്ത് ആനപ്പാറ, പാഞ്ചാലിക്കുളം, ക്ഷേത്ര സമുച്ചയം ഇങ്ങനെയുള്ള ചരിത്ര അവശേഷിപ്പുകളുമുണ്ട്. റവന്യൂ ഭൂമിയായ ഇവിടം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര മേഖല കൂടിയാണ്.

8K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close