കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, 'ആത്മനിര്‍ഭര്‍ ഭാരതി'നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 06:42 pm IST
Facebook
Twitter
WhatsAppTelegram

സൂററ്റ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഇന്ന് ‘ആത്മനിര്‍ഭര്‍ ഭാരത്’ (സ്വയംപര്യാപ്ത ഭാരതം) ക്യാമ്പയിനെ നിരന്തരം പരിഹസിക്കുകയും രാജ്യത്തിന്റെ ഈ ദൃഢനിശ്ചയത്തെ എപ്പോഴും ചെറുതാക്കി കാണിക്കുകയും ചെയ്യുന്ന ചില നിരാശവാദികളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ സൂററ്റില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരെ ആശ്രയിച്ചു കഴിയുന്ന ഒരു രാജ്യത്തിന് ഒരിക്കലും അര്‍ഹമായ വികസനത്തിന്റെ ഉയരങ്ങളില്‍ എത്താന്‍ കഴിയില്ലെന്ന് ഇങ്ങനെയുള്ളവര്‍ മറന്നുപോവുകയാണെന്ന് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ലക്ഷ്യമിട്ട് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘രാജ്യത്ത് ഇന്ന് ചില നിരാശവാദികളുണ്ട്, അവര്‍ ആത്മനിര്‍ഭര്‍ ഭാരത് ക്യാമ്പയിനെ നിരന്തരം പരിഹസിക്കുന്നു. രാജ്യത്തിന്റെ ദൃഢനിശ്ചയത്തെ അവര്‍ എപ്പോഴും വിലകുറച്ചു കാണിക്കുകയാണ്. ഇന്ത്യയെ എപ്പോഴും മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്ന നിലയില്‍ നിര്‍ത്തിയ ആളുകളാണിവര്‍. മറ്റുള്ളവരെ ആശ്രയിക്കുന്ന ഒരു രാജ്യത്തിന് ഒരിക്കലും അതിന്റെ യഥാര്‍ത്ഥ വികസന ഉയരങ്ങളിലേക്ക് എത്താന്‍ കഴിയില്ലെന്ന് അവര്‍ മറക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്ത് അരാജകത്വവും അനിശ്ചിതത്വവും പടര്‍ത്തി അവസരങ്ങള്‍ മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ അവര്‍ക്ക് കൃത്യമായ മറുപടി ആവര്‍ത്തിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ഗുജറാത്തിലെ ജനങ്ങള്‍ പാടേ തള്ളിക്കളഞ്ഞതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ അരികുകളിലേക്ക് തള്ളിവിട്ടു, എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളില്‍ പോലും അവരുടെ മോശം ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഈയിടെ ഹിമാചല്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടന്നു. അവിടെ കോണ്‍ഗ്രസ് ഭരണത്തിലായിരുന്നിട്ടും പാര്‍ട്ടിക്ക് കനത്ത പരാജയമാണ് ഉണ്ടായത്. ഹിമാചലിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ ദുര്‍ഭരണത്തെ നിരസിച്ചു കഴിഞ്ഞു. ഇതിന് മുന്‍പ് ഹരിയാനയിലെ തദ്ദേശ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോറ്റു, പഞ്ചാബിലെ ജനങ്ങളും പാര്‍ട്ടിക്ക് വ്യക്തമായ സന്ദേശം നല്‍കിയിട്ടുണ്ട്… അരാജകത്വത്തിനിടയില്‍ അവസരങ്ങള്‍ തേടുന്ന കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയം ഇനി നടപ്പില്ല,’ അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടെന്നും അതുകൊണ്ടാണ് പാര്‍ട്ടിക്ക് അവിടെ മുഖ്യമന്ത്രിയെ മാറ്റേണ്ടി വന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു. ലോകം അഭൂതപൂര്‍വമായ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ‘ഈ പതിറ്റാണ്ട് ലോകത്തെ സംബന്ധിച്ച് ദുരന്തങ്ങളുടെ പതിറ്റാണ്ടാണെന്ന് കുറച്ചുകാലം മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. ഈ അടുത്ത കാലത്തായി ഒന്നിനുപുറകെ ഒന്നായി ആഗോള ദുരന്തങ്ങള്‍ക്കാണ് നമ്മള്‍ സാക്ഷ്യം വഹിച്ചത്. ആദ്യം കോവിഡ് സൃഷ്ടിച്ച വലിയ പ്രതിസന്ധി. പിന്നീട് വിവിധയിടങ്ങളില്‍ യുദ്ധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, കടുത്ത ഊര്‍ജ്ജ പ്രതിസന്ധി ലോകത്തെയാകെ അസ്ഥിരപ്പെടുത്തി.

ആഗോളതലത്തില്‍ പെട്രോള്‍ വിലയില്‍ നിരന്തരമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു, ഗ്യാസ് വിതരണ ശൃംഖലകള്‍ തകരുന്നു. എന്നാല്‍ 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ രാജ്യം ഇത്തരം എല്ലാ പ്രതിസന്ധികളെയും കരുത്തോടെ നേരിടുന്നു എന്നതില്‍ എനിക്ക് വലിയ സംതൃപ്തിയുണ്ട്,’ അദ്ദേഹം പറഞ്ഞു. ഇന്ത്യ ഇപ്പോള്‍ നിഷേധാത്മകതയ്‌ക്ക് ഒത്തിരി അപ്പുറത്തേക്ക് പോയിക്കഴിഞ്ഞുവെന്നും, അസാധാരണമായ ആഗ്രഹങ്ങളാല്‍ നയിക്കപ്പെടുന്ന ശുഭാപ്തിവിശ്വാസമുള്ള ഒരു രാജ്യമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ സ്വപ്‌നങ്ങളും ദൃഢനിശ്ചയങ്ങളും ഉള്ളവരാണ്, ആ നിശ്ചയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമാണ്.

രാജ്യത്തിന്റെ കൂട്ടായ വികാരം ഇത്രയും ശക്തമാകുമ്പോള്‍ ഏത് ലക്ഷ്യവും കൈവരിക്കാന്‍ സാധിക്കുമെന്നും അതിലാണ് ഇന്ത്യയുടെ യഥാര്‍ത്ഥ കരുത്ത് അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുറാലിക്ക് മുന്നോടിയായി, സൂററ്റില്‍ 18,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.

Tags: Narendra ModiCongressRahul Gandhimocking Atmanirbhar Bharat
Share
Tweet
SendShare

More News from this section

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനത്തിന് ഗോവയില്‍ എമര്‍ജന്‍സി ലാന്‍ഡിങ്

Latest News

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies