ദോഹ. രാജ്യാന്തര യോഗ ദിനാചരണം അതിഗംഭീരമാക്കി സമന്വയം ഖത്തര്‍. ഇന്നലെ വൈകിട്ട് ബിര്‍ല പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന യോഗാ പ്രദര്‍ശനത്തില്‍ പങ്കെടുത്തത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 1,000ല്‍ ഏറെപ്പേര്‍. ചിട്ടയായും ശാസ്ത്രീയമായും യോഗ അഭ്യസിച്ചവരാണ് പ്രദര്‍ശനത്തില്‍ പങ്കെടുത്തതെന്നതിനാല് കാണികള്‍ക്കും പ്രദര്‍ശന യോഗ വിസ്മയമായി.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐസിബിഎഫ് പ്രസിഡന്റെ പി.എന്‍. ബാബുരാജന്, ഐഎസ് സി പ്രസിഡന്റ് നീലാങ്ഷു ഡേ, ഡെസേര്‍ട്ട് ലൈന്‍ ഗ്രൂപ് എംഡി കെ.എസ്. അരുണ്‍ കുമാര്‍, സമന്വയം ജനറല്‍ സെക്രട്ടറി ശ്രീദേവി അനന്തകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ സി.വി. റപ്പായി, ഡോ. മോഹന്‍ തോമസ്, ഐസിസി വൈസ്പ്രസിഡന്റ് വിനോദ് നായര്‍, അഡ്വ.ജാഫര്‍ ഖാന് തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
ബിര്‍ല സ്കൂളിന്റെ വിശാലമായ ഗ്രൗണ്ട് നിറയെ യോഗാ പ്രദര്‍ശകര്‍ അണിനിരന്നു.
ഐക്യരാഷ്ട്ര സംഘടന രാജ്യാന്തര യോഗാദിനം പ്രഖ്യാപിക്കുന്നതിനു മുമ്പുതന്നെ 2006 മുതല്‍ ഖത്തറില്‍ യോഗ പരിശീലനവും പ്രദര്‍ശനവും നടത്തുന്ന സംഘടനയാണ് സമന്വയം.
ഏറ്റവും ചിട്ടയായും വിപുലമായും ഖത്തറില്‍ യോഗ ദിനാചരണം നടത്തുന്ന സംഘടനയാണിത്. പ്രദര്‍ശനം ഏറ്റവും ചിട്ടയോടെ നടന്ന ഈ യോഗാ പ്രദര്‍ശന വിഡിയോ ഖത്തര്‍ എംബസി വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്ന ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് നീലാങ്ഷു ഡേയുടെ പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണ് സദസ്യര്‍ സ്വാഗതം ചെയ്തത്.