മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയില്‍ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മുംബൈ പോലീസാണ് മൊഴി രേഖപ്പെടുത്തുന്നത്.
ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്.
അതേസമയം, മുംബൈ നിന്നെത്തിയ പോലീസ് കേരളത്തില്‍ പരിശോധന നടത്തിയിട്ടും ബിനോയ് എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല