എഡ്ജ്ബാസ്റ്റൺ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ന്യൂസിലൻഡ് – പാകിസ്ഥാൻ പോരാട്ടം. തോൽവി അറിയാതെ മുന്നേറുന്ന കിവികൾക്ക് ഇന്ന് ജയിച്ചാൽ സെമി ഉറപ്പിക്കാം. അതേസമയം സെമി സാധ്യത നിലനിർത്താൻ പാകിസ്ഥാന് ജയം അനിവാര്യമാണ്. ആറുകളികളിൽ നിന്ന് ന്യൂസിലൻഡിന് 11 ഉം പാകിസ്ഥാന് അഞ്ചും പോയിന്റാണ് ഉള്ളത്.
പട്ടികയിൽ ന്യൂസിലൻഡ് രണ്ടാമതും പാകിസ്ഥാൻ ഏഴാമതുമാണ്. കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള കിവി സംഘം ഉജ്ജ്വല ഫോം തുടരുകയാണ്. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയതിന്റെ ആത്മവിശ്വാസവുമായാണ് പാക് നിര ഇന്നിറങ്ങുന്നത്.















