പനാജി: കര്‍ണ്ണാടകയില്‍ രാഷ്ട്രീയ പ്രതിസ്ന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനു ഗോവയിലും തിരിച്ചടി. ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ 10 എംഎല്‍എമാര്‍ ഇന്ന് ദില്ലിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷം എംഎല്‍എമാര്‍ ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദയുമായും ചര്‍ച്ച നടത്തും.
നേരത്തെ, പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ദ് കാവേല്‍ക്കറുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിടുന്ന കാര്യം സ്പീക്കറെ അറിയിച്ചത്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൈമാറിയിരുന്നു.
ബിജെപിക്കൊപ്പം അണിചേര്‍ന്നവര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനമറിയിച്ചു. ഉപാധികളൊന്നും കൂടാതെയാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വന്നതെന്നും സംസ്ഥാനത്തിന്റേയും പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന്റേയും വികസനത്തിനായാണ് ഇവര്‍ ബിജെപിയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയിലെ 40 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 15 എംഎല്‍എമാരും ബിജെപിക്ക് 17 എംഎല്‍എമാരുമാണുള്ളത്. കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കൂടി ചേരുമ്പോള്‍ ബിജെപി അംഗസഖ്യ 27 ആകും. അംഗസംഖ്യ 21 കടക്കുന്നതോടെ ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കും.