തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ കുഞ്ഞിന്റെ ശരീരം തെരുവ് നായ്ക്കൾ കടിച്ച് കീറിയ അവസ്ഥയിലാണ് സ്കൂൾ വിദ്യാർത്ഥികൾ ആദ്യം കണ്ടത്.
ഇതേ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്നും പോർസ്റ്റുമാർട്ടം ഉൾപ്പെടെ തുടർന്ന് നടപടികൾ നാളെ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.