മുംബൈ: മേക്ക് ഇൻ ഇന്ത്യക്ക് കീഴിൽ ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ അടുത്തമാസം വിപണിയിലെത്തും. ഓഗസ്റ്റിൽ ഫോണുകൾ എത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികിച്ചിട്ടില്ല. തമിഴ് നാട്ടിലെയും ബംഗളൂരുവിലെയും നിർമ്മാണ യൂണിറ്റുകളിലാണ് ഫോൺ നിർമ്മിക്കുന്നത്.
ഇന്ത്യയിൽ നിർമ്മിക്കുന്നതിനാൽ പുതുതായി വിപണിയിലെത്തുന്ന ഫോണുകൾക്ക് വിലകുറയുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഐഫോണുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന ഉയർന്ന നികുതി പ്രാദേശികമായി നിർമ്മിക്കുമ്പോൾ ലാഭിക്കാൻ സാധിക്കും. ഇതോടെ വില കുറയുമെന്നാണ് റിപ്പോർട്ടുകൾ.
ഐഫോണിന്റെ ടെൻ സീരീസിലുള്ള ഫോണുകൾ ഫോക്സ്കോണിന്റെ തമിഴിനാട്ടിലുള്ള നിർമ്മാണ യൂണിറ്റിലാണ് നിർമ്മിക്കുന്നത്. 6എസ്, 7 സീരീസിലുള്ള കുറഞ്ഞ മോഡലുകൾ വിസ്ട്രേണ്‍ കോര്‍പ്പ് ബംഗളൂരുവിലുള്ള നിർമ്മാണ യൂണിറ്റിലുമാണ് നിർമ്മിക്കുന്നത്.