Tech

മേക്ക് ഇൻ ഇന്ത്യ ഐഫോൺ അടുത്തമാസം എത്തും; വില കുറഞ്ഞേക്കും

മുംബൈ: മേക്ക് ഇൻ ഇന്ത്യക്ക് കീഴിൽ ഇന്ത്യയിൽ നിർമ്മിച്ച ഐഫോണുകൾ അടുത്തമാസം വിപണിയിലെത്തും. ഓഗസ്റ്റിൽ ഫോണുകൾ എത്തുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികിച്ചിട്ടില്ല. തമിഴ് നാട്ടിലെയും ബംഗളൂരുവിലെയും നിർമ്മാണ യൂണിറ്റുകളിലാണ് ഫോൺ നിർമ്മിക്കുന്നത്.

ഇന്ത്യയിൽ നിർമ്മിക്കുന്നതിനാൽ പുതുതായി വിപണിയിലെത്തുന്ന ഫോണുകൾക്ക് വിലകുറയുമെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ ഐഫോണുകൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്. ഇങ്ങനെ ഇറക്കുമതി ചെയ്യുമ്പോഴുണ്ടാകുന്ന ഉയർന്ന നികുതി പ്രാദേശികമായി നിർമ്മിക്കുമ്പോൾ ലാഭിക്കാൻ സാധിക്കും. ഇതോടെ വില കുറയുമെന്നാണ് റിപ്പോർട്ടുകൾ.

ഐഫോണിന്റെ ടെൻ സീരീസിലുള്ള ഫോണുകൾ ഫോക്‌സ്‌കോണിന്റെ തമിഴിനാട്ടിലുള്ള നിർമ്മാണ യൂണിറ്റിലാണ് നിർമ്മിക്കുന്നത്. 6എസ്, 7 സീരീസിലുള്ള കുറഞ്ഞ മോഡലുകൾ വിസ്‌ട്രേണ്‍ കോര്‍പ്പ് ബംഗളൂരുവിലുള്ള നിർമ്മാണ യൂണിറ്റിലുമാണ് നിർമ്മിക്കുന്നത്.

459 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close