IndiaSpecial

അതിര്‍വരമ്പുകളില്ലാത്ത കരുതലിന്റെ പ്രതീകമായി ഇന്ത്യ

 

നേപ്പാളിലെ ബിര്‍ഗഞ്ചിലെ മൂന്നുവയസ്സുകാരി റിയ കുമാരി കുശ്‌വയുടെ മുഖത്ത് എപ്പോഴും കുസൃതിയുടെ ചിരി കാണും. ഏവരിലും സന്തോഷം പകരുന്ന ചെറുപുഞ്ചിരിയോടെ മാത്രമെ അവളെ കാണാന്‍ കഴിയു. എന്നാല്‍ വിധിയുടെ ക്രൂരമായ കണ്ണുകള്‍ക്ക് അവളുടെ പുഞ്ചിരിയെ മായിക്കാന്‍ അധികസമയം വേണ്ടി വന്നില്ല.
ബസ്സ് അപകടത്തില്‍ റിയയുടെ ഒരു കാല്‍ നഷ്ടമായി. ബസ് കയറിയിറങ്ങിയ അവളുടെ കാലുകള്‍ക്ക് പകരം കൃത്രിമ കാലുകള്‍ പിടിപ്പിക്കാനുളള പണം കണ്ടെത്താന്‍ മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല. പതിയെ റിയയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞു. സ്‌കൂളില്‍ പോകാന്‍ മടിച്ചു.

Loading...

മൂന്നുവര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും റിയയുടെ മുഖത്ത് പുഞ്ചിരി പടര്‍ന്നു. കൂട്ടുക്കാരോടൊപ്പം ഓടി നടക്കാനും കളിച്ചുരസിക്കാനുമായി നഷ്ടപ്പെട്ട കാലിന്റെ സ്ഥാനത്ത് ഇപ്പോള്‍ ജയ്പൂര്‍ കൃത്രിമ കാലുകളുണ്ട്. മാഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി വിദേശമന്ത്രാലയം ലോകമെമ്പാടും സംഘടിച്ച കൃത്രിമ അവയവദാന ക്യാമ്പിലൂടെയാണ് റിയയുടെ പുഞ്ചിരി തിരികെ ലഭിച്ചത്. രാജ്യങ്ങള്‍ തമ്മിലുളള അതിര്‍വരമ്പുകള്‍ ഇല്ലാത്ത സ്‌നേഹത്തിനും കരുതലിനും പ്രതീകമായി ഇന്ത്യ മാറുകയാണ്. റിയയുടെ കണ്ണീര്‍ മായിച്ചതു പോലെ ലോകത്തിലെ മറ്റു റിയമാരുടെ കണ്ണീര്‍ മായിക്കാനാണ് വിദേശമന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതുവരെ ആഗോളത്തലത്തില്‍ സംഘടിപ്പിച്ച ക്യാമ്പുകളില്‍ 3800 കൈകാലുകള്‍ ഘടിപ്പിക്കാന്‍ കഴിഞ്ഞു. സമൂഹ്യ സേവന സംഘടനയായ ഭഗവാന്‍ മഹാവീര്‍ വിക്ലംഗ് സഹായത സമിതിയും (ബി എം വി എസ് എസ് ) ക്യാമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നുണ്ട്.

ഇന്ത്യ ഫോര്‍ ഹുമാനിറ്റി എന്ന പേരില്‍ കഴിഞ്ഞ നവംബറില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് കരുതലിന്റെയും സ്‌നേഹത്തിന്റെയും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഇറാഖ്, മലാവി, ഈജിപ്റ്റ്, സെനഗല്‍ എന്നിടങ്ങളിലും നേപ്പാള്‍, വിയറ്റ്‌നാം എന്നിവടങ്ങളില്‍ രണ്ടുവട്ടവും ക്യാമ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടാന്‍സാനിയ, സിറിയ, എത്യോപ്യ, നമീബിയ അയല്‍രാജ്യമായ ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഈ വര്‍ഷം ക്യാമ്പ് സംഘടിപ്പിക്കും.

ക്യാമ്പുകളുടെ പൂര്‍ണചെലവും വഹിക്കുന്നത് വിദേശമന്ത്രാലയമാണ്. എകദേശം 1.50 കോടി രൂപയാണ് 500 കൈകാലുകള്‍ ഘടിപ്പിക്കുന്നതിനുളള ചെലവ്. ലോകമെമ്പാടുമുളള ഭിന്നശേഷിക്കാരുടെ ശാരീരിക അവശതകള്‍ മാറ്റി പുതുജീവിതം നല്‍കുക എന്ന ലക്ഷ്യമാണ് ക്യാമ്പിനുള്ളത് .ഇന്ത്യയില്‍ മാത്രം ഒതുക്കി നിര്‍ത്താവുന്ന ക്യാമ്പിനെ ആഗോളപരമായി സംഘടിപ്പിക്കുന്നതിലൂടെ ഇന്ത്യ കാരുണ്യത്തിന്റെയും സേവനത്തിന്റെയും പ്രതീകമായി മാറുകയാണ്. ലോകരാജ്യങ്ങള്‍ക്ക് ഉത്തമ മാതൃകയായി ഇന്ത്യയെ ഉയര്‍ത്താന്‍ ഇന്ത്യ ഫോര്‍ ഹുമാനിറ്റിക്കു കഴിഞ്ഞു. ഇനിയും ഒരുപാട് റിയമാരുടെ കണ്ണുനീരിനു പകരം പുഞ്ചിരി വിടര്‍ത്താന്‍ കഴിയട്ടെ.

361 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close