ചെക് റിപ്പബ്ലിക്: ടാബോര്‍ അത്ലറ്റിക്സില് 200 മീറ്ററില്‍ സുവര്‍ണ്ണ നേട്ടവുമായി ഹിമ ദാസ്. 23.25 സെക്കന്‍ഡിലാണ് ഹിമ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ചെത്തിയത്. 23.43 സെക്കന്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയ വി.കെ വിസ്മയ വെള്ളി നേടി.
15 ദിവസത്തിനിടെ ഹിമ നേടിയ നാലാമത്തെ അന്താരാഷ്ട്ര സ്വര്‍ണ്ണമാണിത്. പോളണ്ടില്‍ നിന്നും ആരംഭിച്ച ഹിമയുടെ സ്വര്‍ണ്ണവേട്ടയില്‍ ജൂലൈ 2 ന് നടന്ന മല്‍സരത്തില്‍ 200 മീറ്റര്‍ 23.65 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് സ്വര്‍ണ്ണമണിഞ്ഞത്. ജൂലൈ 8 ന് പോളണ്ടിലെ തന്നെ കുട്നോ അത്ലറ്റിക്സിലും ഹിമ സുവര്‍ണ്ണ നേട്ടവുമായി അഭിമാനമായിരുന്നു.
അതേസമയം പുരുഷന്മാരുടെ 400 മീറ്ററില്‍ മലയാളി താരം അനസും സ്വര്‍ണ്ണം നേടി. 45.40 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അനസ് സ്വര്‍ണ്ണം നേടിയത്.