ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ നിലവിലെ ന്യൂനപക്ഷസമുദായങ്ങളുടെ ജനസംഖ്യാവിവരത്തെ സംബന്ധിച്ച് സുപ്രീംകോടതി അറ്റോര്‍ണിജനറല്‍ കെ.കെ.വേണുഗോപാലിനോട് സഹായമഭ്യര്‍ത്ഥിച്ചു. ദേശീയതലത്തില്‍ മൊത്തമായുള്ള കണക്കുകള്‍ സംസ്ഥാനം തിരിച്ച് കൃത്യമായി ലഭ്യമാക്കണമെന്ന ഹര്‍ജിയിലാണ് അഭിപ്രായമാരാഞ്ഞത്.
ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗൊഗോയ്, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ച് മുതിര്‍ന്ന അഭിഭാഷകന് മുകുള്‍ രോഹ്തഗിയുടെ ഹര്‍ജിയിലാണ് വാദം കേട്ടത്. ദേശീയപരമായി ലഭ്യമായ മൊത്തം ന്യൂനപക്ഷ വിവരംവെച്ച് നിയമം നടപ്പാക്കുന്നത് സംസ്ഥാനതലത്തില്‍ പ്രായോഗികമാകില്ല അതിനാല്‍ നിയമത്തിന് സാധുതയില്ല എന്നാണ് വാദം.
സുപ്രീംകോടതി ഈ വിഷയത്തില്‍ പൊതുതാല്പര്യഹര്ജി നല്കിയ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയ്ക്ക് ഹര്‍ജിയുടെ ഒരു കോപ്പി നല്‍കുകയും ഒന്ന് അറ്റോര്‍ണി ജനറലിനും നല്‍കിയിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കുമെന്നാണ് കോടതി തീരുമാനം.