തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ച എബിവിപി പ്രവർത്തകർക്ക് നേരെ പോലീസ് അതിക്രമം. രാവിലെ വൈസ് ചാൻസിലറുടെ വീട് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. പോലീസ് നരനായാട്ട് നടത്തുകയാണെന്ന് പ്രവർത്തകർ ആരോപിച്ചു.
വീട് ഉപരോധിച്ച എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി. വിഷ്ണു, സംസ്ഥാന കമ്മിറ്റി അംഗം എം മനോജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സ്റ്റീഫൻ, എ ബി അഖിൽ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്ത് നീക്കിയത്.
https://youtu.be/m8-zppEhDN0
സർവകലാശാലയുടെ കീഴിലുള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസിലർ വി. പി. മഹാദേവന് പിള്ളക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസങ്ങളിലും വിസിക്കെതിരെ വിവിധ സ്ഥലങ്ങളിൽ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തിയിരുന്നു.